സ്വകാര്യ വ്യക്തിയിൽ നിന്നും തിരിച്ചു പിടിച്ച സ്കൂളിന്‍റെ ഭൂമിയിൽ കുട്ടികൾക്ക് കളിക്കാനുള്ള മൈതാനം നിർമിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൈയേറിയ സ്വകാര്യ വ്യക്തിയിൽ നിന്നും തിരിച്ചു പിടിച്ച മാട്ടുക്കട്ട ഗവ. എൽ പി. സ്കൂളിന്‍റെ ഭൂമിയിൽ കുട്ടികൾക്ക് കളിക്കാനുള്ള മൈതാനം നിർമിച്ചു തുടങ്ങി. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്ത് നിയമ നടപടി തുടങ്ങിയതോടെ സ്വകാര്യ വ്യക്തി ഭൂമി ഉപേക്ഷിക്കുകയായിരുന്നു. അയ്യപ്പൻ കോവിൽ പഞ്ചായത്തിൻറെ ഉടമസ്ഥതയിലുള്ള സ്കൂളിൻറെ 84 സെൻറിൽ 54 സെൻറ് ഭൂമിയാണ് മുൻ റവന്യൂ ഉദ്യോഗസ്ഥനായ സമീപവാസി കൈയേറി കൈവശം വച്ചിരുന്നത്. കുട്ടികൾക്ക് കളി സ്ഥലം ഇല്ലാതായതോടെ ഭൂമി തിരിച്ചു പിടിക്കണമെന്ന് പലതവണ പിടിഎ ആവശ്യപ്പെട്ടു. ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ഉണ്ടായിരുന്നിട്ടും ഭൂമി വീണ്ടെടുക്കാൻ മുൻ പഞ്ചാത്ത് ഭരണസമിതികൾ നടപടി സ്വീകരിച്ചില്ല.

ഉന്നത റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുകയും ചെയ്തു. നിലവിലെ ഭരണസമിതിയുടെ മുന്നിൽ വിഷയം എത്തിയതോടെ ഭൂമി വീണ്ടെടുക്കാൻ പഞ്ചായത്ത് നടപടി തുടങ്ങി. ജില്ലാ ഭരണകൂടത്തിൽ നിന്നും അനുകൂല സമീപനം ഉണ്ടായതോടെ കഴിഞ്ഞ ദിവസം ഭൂമിയിലെ മരങ്ങൾ മുറിച്ചു മാറ്റി. വീണ്ടും കയ്യേറ്റമുണ്ടാകാതിരിക്കാൻ മതിലു കെട്ടി ഭൂമി സംരക്ഷിക്കും. ഒരു പഞ്ചായത്തിൽ ഒരു മൈതാനം എന്ന പദ്ധതി പ്രകാരം കളി സ്ഥലം നിർമിക്കുന്നതിന് നാലുകോടി രൂപയുടെ പദ്ധതിയാണ് സമർപ്പിക്കുന്നത്. കുട്ടികൾക്ക് കളിക്കാനിടം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിനും ഇതോടെ പരിഹാരമാകും. പിടിഎയും നാട്ടുകാരും നടത്തിയ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊടുവിലാണ് ഭൂമി തിരിച്ചുപിടിക്കാനായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിൽ പ്രളയത്തിൽ കുഴിയിൽ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു

0
നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തിൽ സെപ്റ്റിക് ടാങ്ക് കുഴിക്കുന്നതിനിടെ അകപ്പെട്ട യുവാവ് മാവിന്റെ ചില്ലയിൽ പിടിച്ച് ജീവൻ രക്ഷിച്ചു.