സംസ്ഥാനത്ത് ഇന്ന് ഓണക്കിറ്റ് വാങ്ങാനുള്ളത് 3 ലക്ഷത്തോളം ആളുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങാൻ അവസാന ദിനമായ ഇന്ന് റേഷൻ കാർഡ് ഉടമകൾക്ക് ഉത്രാടപ്പാച്ചിൽ വേണ്ടി വരും. 5.87 ലക്ഷം മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന – എഎവൈ) ഉടമകളിൽ 2,59,639 പേർക്ക് ഇന്നലെ വരെ കിറ്റ് ലഭിച്ചു.  ബാക്കി 3 ലക്ഷത്തിലേറെ പേർക്ക് ഇന്നുകൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കണം. ഇതിനായി രാവിലെ 8 മുതൽ രാത്രി 8 മണി വരെ റേഷൻ കടകൾ ഇടവേളകളില്ലാതെ പ്രവർത്തിക്കും. നാളെ മുതൽ 31 വരെ റേഷൻ കടകൾക്ക് അവധിയാണ്. ഇന്നലെ ഉച്ചയോടെ മുഴുവൻ റേഷൻ കടകളിലും കിറ്റ് എത്തിച്ചെന്നും കാർഡ് ഉടമകൾ ഇന്നു തന്നെ കൈപ്പറ്റണമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.  ക്ഷേമ സ്ഥാപനങ്ങൾക്കു നൽകുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നലെ പൂർത്തിയാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...

ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടിക്കെതിരെ...

0
കണ്ണൂർ: സംസ്ഥാനത്ത് നിപ ഭീതിയടക്കം നിലനിൽക്കുന്ന ഈ നിർണായക ഘട്ടത്തിൽ ആരോഗ്യവകുപ്പ്...