കോന്നി വി.എൻ.എസ്. കോളേജിൽ വനമഹോത്സവത്തിന്റെ ഭാഗമായി ഏകദിന വർക്ക്‌ഷോപ്പ് ; സീഡ് ബോളുകൾ തയ്യാറാക്കി വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : വനമഹോത്സവം 2026 ന്റെ ഭാഗമായി കൊന്നപ്പാറ വി.എൻ.എസ്. കോളേജിൽ ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കോന്നി വനവികസന ഏജൻസിയിലെ ആവോലിക്കുഴി, താവളപ്പാറ, എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതികളും കോളേജിലെ ഫോറസ്ട്രി ക്ലബും ചേർന്നാണ് ആർട്ടിഫിഷ്യൽ റീജനറേഷൻ ആൻഡ് സീഡ് ബോൾ പ്രിപ്പറേഷൻ ട്രെയിനിംഗ് നടത്തിയത്. കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. ശശീന്ദ്രകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കോന്നി പി.എഫ്.എം. സെൽ റെയ്ഞ്ച് കോഡിനേറ്റർ പി.അഖിൽ ഗണേഷ് വർക്ക്‌ഷോപ്പിന്റെ പ്രാധാന്യം വിശദീകരിച്ചു.

കോളേജ് പ്രിൻസിപ്പൽ രഞ്ജിത്ത്, താവളപ്പാറ വനസംരക്ഷണ സമിതി സെക്രട്ടറി എസ്.അരുൺലാൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ഷഹനാസ് എന്നിവര്‍ സംസാരിച്ചു. കേരള വനം വന്യജീവി വകുപ്പിന്റെ ഫുഡ് ഫോഡർ ആന്റ് വാട്ടർ മിഷന്റെ ഭാഗമായി നടന്ന പ്രാക്ടിക്കൽ സെഷനിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ വിവിധ ഫലവൃക്ഷങ്ങളുടെ സീഡ് ബോളുകൾ തയ്യാറാക്കി. ഇവ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വനത്തിൽ നിക്ഷേപിക്കുകയാണ് ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...