ഏനാത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക് : പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത് കണ്ടെയ്‌നര്‍ ലോറിയുടെ ക്യാബിനില്‍ കിടത്തി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : എംസി റോഡില്‍ ഏനാത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കുണ്ടായി. പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു വാഹനങ്ങളിലുള്ളവര്‍ തയാറായില്ല. ഒടുവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ മണിലാല്‍, കൊട്ടാരക്കര സ്വകാര്യ കോളേജിലെ അധ്യാപകന്‍ കൊടുമണ്‍ ഐക്കാട് എസ്.എസ് ഭവനില്‍ എസ്.സുനീഷ് എന്നിവര്‍ ചേര്‍ന്ന് ഒരു കണ്ടെയ്‌നര്‍ ലോറിയുടെ ക്യാബിനില്‍ കയറ്റിയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

കൊല്ലം കടവൂര്‍ സ്വദേശി മഹാദേവനാണ് ഗുരുതരമായി പരുക്കേറ്റത്. കൊട്ടാരക്കര പിഡബ്ലുഡി റസ്റ്റ്ഹൗസിലെ ഭക്ഷണശാല നടത്തുകയാണ് ഇദ്ദേഹം. കാറില്‍ ഇദ്ദേഹം തനിയെ ആയിരുന്നു. ശനിയാഴ്ച വൈകിട്ട് ആറിന്
ഏനാത്ത് എംജി ജംഗ്ഷന് സമീപം വെച്ചാണ് സംഭവം. പരുക്കേറ്റു കിടന്ന മഹാദേവനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനങ്ങള്‍ കൈകാണിച്ചിട്ടും ലഭിച്ചില്ല. വാഹനങ്ങളുടെ കുരുക്കും രൂപം കൊണ്ടു. ഈ കുരുക്കില്‍പ്പെട്ടു കിടക്കുകയായിരുന്നു സുനീഷിന്റെ കാറും. ഏറെ നേരം കഴിഞ്ഞിട്ടും ആരും പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ തയാറാകാതെ വന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയ സുനീഷ് മഹാദേവനെ അവിടെയുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ക്യാബിനിലേക്ക് കയറ്റി. ഒപ്പം കെഎസ്ആര്‍ടിസി ഡ്രൈവറും കയറി. ഇരുവരുടെയും മടിയില്‍ കിടത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...