ഗുജറാത്തിൽ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മനു റാംജി ദാമോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മനുവിന്‍റെ ഭാര്യ കംലാബെന്‍ മന്ത്രവാദം നടത്തുകയാണെന്ന രീതിയില്‍ ഗ്രാമത്തിൽ കിംവദന്തികളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ കുടുംബത്തിന് ഗ്രാമവാസികളിൽ നിന്ന് കുറച്ചുകാലമായി ഉപദ്രവം നേരിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്. അക്രമാസക്തരായ ഒരു കൂട്ടം ഗ്രാമീണർ ഒത്തുകൂടി കംലാബെനോടും ഭർത്താവ് മനുഭായ് റാംജിഭായ് ദാമോറിനോടും ഉടൻ തന്നെ സാധനങ്ങൾ പായ്ക്ക് ചെയ്ത് ഗ്രാമം വിട്ടുപോകാൻ ആജ്ഞാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ കംലാബെനെ ശാരീരികമായി ആക്രമിക്കാൻ ആൾക്കൂട്ടം വീട്ടിലേക്ക് ഇരച്ചുകയറുകയും കല്ലെറിയുകയും ചെയ്തു.

ഭാര്യയുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ മനുഭായും മക്കളും ചേർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് കുടുംബത്തെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനുഭായിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. ആക്രമണത്തിൽ ഇരുവരുടെയും രണ്ട് മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...