പാറ്റ്‌ന: ‘ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിക്ക് ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍ പറഞ്ഞു. ഈ പദ്ധതി പ്രകാരം ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്ത് എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാന്‍ കാര്‍ഡ് ഉടമയ്ക്ക് കഴിയുമെന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ മന്ത്രി പറഞ്ഞു.
ജനുവരി ഒന്നിന് 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നായിരുന്നു പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നത്. അത് പ്രകാരം 12 സംസ്ഥാനങ്ങളിലെ ഏത് കാര്‍ഡ് ഉടമയ്ക്കും തന്റെ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് ഈ സംസ്ഥാനങ്ങളില്‍ എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാനാവും. 2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് ഡിസംബര്‍ മൂന്നിന് പസ്വാന്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ജൂണ്‍ ഒന്ന് തെരഞ്ഞെടുത്തിരിക്കുന്നത്.