പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ പ്രമുഖൻ പാക് അധീന കശ്മീരിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാൻ പാക് അധിനിവേശ കാശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. അർജുമന്ദ് ഗുൽസാർ ദാർ, ഡോക്ടർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന ഇയാൾ അൽ ബദർ ഭീകര സംഘടനയുടെ പ്രമുഖ കമാൻഡറായിരുന്നു. ജമ്മു കാശ്മീരിൽ നടന്ന നിരന്തരമായ ഭീകരപ്രവർത്തനങ്ങളിലെ പങ്കാളിത്തം മുൻനിർത്തി 2022 ഏപ്രിലിൽ ഇന്ത്യൻ സർക്കാർ ഇയാളെ ഒരു ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പുൽവാമ ആക്രമണത്തിന് ശേഷം ഇയാൾ പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ഒരു അധ്യാപകനായി ആൾമാറാട്ടം നടത്തി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

ഇസ്ലാമാബാദിൽ നിന്നും ഏകദേശം 135 കിലോമീറ്റർ അകലെയുള്ള മുസാഫറാബാദിലെ ഗോജ്‌രയിലുള്ള ഒരു സ്വകാര്യ കോളേജിലെ പ്രിൻസിപ്പലായി ജോലി ചെയ്തു വരികയായിരുന്ന ബുർഹാനെ വ്യാഴാഴ്ച രാവിലെ കോളേജിൽ നിന്നും പുറത്തിറങ്ങിയ സമയത്താണ് അക്രമികൾ ലക്ഷ്യമിട്ടത്. വളരെ അടുത്തേക്ക് എത്തിയ അക്രമികൾ ഇയാൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തു. തലയ്ക്ക് മൂന്ന് തവണ വെടിയേറ്റ ബുർഹാനെ അതീവ ഗുരുതരാവസ്ഥയിൽ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലാക്കുകയും ചെയ്തെങ്കിലും തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...