Thursday, March 28, 2024 5:06 pm

ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍​ മാതാപിതാക്കള്‍ വിസമ്മതിച്ചു ;​ പണവും സ്വര്‍ണവുമായി മുങ്ങിയ 15കാരന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍​ മാതാപിതാക്കള്‍ വിസമ്മതിച്ചതിന്​ പണവും സ്വര്‍ണവുമായി മുങ്ങിയ 15കാരന്‍ പിടിയില്‍. 33 ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവുമാണ്​ 15 കാരന്‍ വീട്ടില്‍നിന്ന്​ കവര്‍ന്നത്​. മറ്റു ശല്യങ്ങളില്ലാതെ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന്​ മാതാപിതാക്കളെ വിട്ട്​ നേപ്പാളിലേക്ക്​ കടക്കാനായിരുന്നു ശ്രമം.

Lok Sabha Elections 2024 - Kerala

കോണ്‍ട്രാക്​ടറായ പിതാവിനും കോളജ്​ പ്രഫസറായ മാതാവിനൊപ്പവുമായിരുന്നു​ 15 കാരന്‍റെ താമസം. ഓണ്‍ലൈന്‍ ഗെയിമിങ്ങായിരുന്നു കൗമാരക്കാരന്‍റെ പ്രധാന വിനോദം. നിരന്തരം ഗെയിം കളിച്ചതോടെ മാതാപിതാക്കള്‍ എതിര്‍ത്തു. ഇതിനെചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുമുണ്ടായതായി പോലീസ്​ പറഞ്ഞു.

ബുധനാഴ്ച പിതാവ്​ ജോലിക്ക്​ പോയതിന്​ പിന്നാലെ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന്​ അറിയിച്ച്‌​ 15 കാര​ന്‍ വീടുവിട്ടിറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്​ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബ്യൂറോയില്‍ സൂക്ഷിച്ചിരുന്ന 33 ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവും കാണാനില്ലെന്ന്​ മനസിലാകുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പോലീസ്​ 15കാരന്‍റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്​തപ്പോള്‍ നേപ്പാളിലേക്ക്​ പോകാന്‍ പദ്ധതിയുണ്ടെന്ന്​ ടെക്​സ്റ്റ്​ മെസേജ്​ അയ​​ച്ചെന്ന വിവരവും ലഭിച്ചു. സുഹൃത്തിന്​ മെസേജ്​ അയച്ചതിന്​ പിന്നാലെ 15 കാരന്‍ പഴയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട്​, കുട്ടി പഴയ ഫോണ്‍ മാറ്റി പുതിയ ഐഫോണും വാങ്ങി. പുതിയ ഫോണില്‍ പഴയ സിം ഇട്ടതോടെ സൈബര്‍ പോലീസിന്‍റെ സഹായത്തോടെ​ 15 കാരന്‍റെ ലൊക്കേഷന്‍ തിരിച്ചറിയുകയായിരുന്നു. കുട്ടി വ്യാഴാഴ്ച രാവിലെ നാലുമണിക്ക്​ നേപ്പാളിലേക്ക്​ പുറപ്പെടുന്ന വിമാനടിക്കറ്റ്​ ബുക്ക്​ ചെയ്​തിരുന്നു. കൂടാതെ വിമാനത്താവളത്തിന്​ തൊട്ടടുത്ത ഹോട്ടലിലായിരുന്നു താമസം. തുടര്‍ന്ന്​ പോലീസെത്തി കുട്ടിയെ പിടികൂടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കള്‍ക്ക്​ കൈമാറി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രക്കാനത്ത് നിരവധി കുടുംബങ്ങൾ ബിജെപിയിലേക്ക്

0
പത്തനംതിട്ട : പ്രക്കാനത്ത് നിരവധി കുടുംബങ്ങൾ പുതിയതായി ബി.ജെ.പിയിൽ ചേർന്ന് എൻ.ഡി.എ.സ്ഥാനാർത്ഥി അനിൽ...

അപേക്ഷകർക്ക് വ്യക്തമായ വിവരം നൽകാത്ത മൂന്ന് ഓഫീസർമാർക്ക് പിഴ ഈടാക്കി

0
മലപ്പുറം : വിവരാവകാശ അപേക്ഷകർക്ക് വ്യക്തമായ വിവരവും രേഖകളും നൽകാത്ത...

ഡല്‍ഹി മദ്യനയ അഴിമതി കേസ് : കെജരിവാള്‍ തിങ്കളാഴ്ച വരെ ഇഡി കസ്റ്റഡിയില്‍

0
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍...

എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി

0
കൊച്ചി: എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി....