Thursday, March 28, 2024 8:32 pm

ഓണ്‍ലൈന്‍ വീഡിയോ മത്സരം മിഴിവ് 2021 ല്‍ പങ്കെടുക്കാം ; ഒന്നാം സമ്മാനം – ഒരു ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി മിഴിവ് 2021 എന്ന പേരില്‍ ഓണ്‍ലൈന്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം ആറ് മുതല്‍ 26 വരെ www.mizhiv.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. നിങ്ങള്‍ കണ്ട വികസന കാഴ്ച എന്നതാണ് വിഷയം.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ നാലര വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വീഡിയോകള്‍ക്ക് ആധാരമാക്കാം. പ്രൊഫഷണല്‍ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷന്‍ ;/ ഡോക്യുഫിക്ഷന്‍;/ അനിമേഷന്‍ (3ഡി/2ഡി), നിശ്ചല ചിത്രങ്ങള്‍ മൂവിയാക്കുക തുടങ്ങി ഏത് മേക്കിങ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. എന്നാല്‍ സാധാരണക്കാരന് മനസിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി.

വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ്സ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച് ഡി (1920 :1080) എം.പി-4 ഫോര്‍മാറ്റില്‍ വേണം അപ്ലോഡ് ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ഈ മാസം 26 വരെ വീഡിയോ അപ്ലോഡ് ചെയ്യാം. അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകള്‍ പ്രമുഖ സിനിമ -പരസ്യ സംവിധായകര്‍ വിലയിരുത്തി സമ്മാനങ്ങള്‍ നിശ്ചയിക്കും.

ഒന്നാം സമ്മാനം – ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം – 50,000 രൂപ, മൂന്നാം സമ്മാനം – 25,000 രൂപ, പ്രോത്സാഹന സമ്മാനം – 5000 രൂപ വീതം അഞ്ചു പേര്‍ക്ക്.

സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മിഴിവ് ഓണ്‍ലൈന്‍ മത്സര പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ & പി ആര്‍ ഡി ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. മിഴിവ് മത്സരത്തിലെ എന്‍ട്രികളുടെ പകര്‍പ്പവകാശം ഐ & പി ആര്‍ വകുപ്പിനായിരിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മയക്കുമരുന്നു കേസ് : മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ്,...

0
അഹമ്മദാബാദ്: മുൻ ഐപിഎസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ടിനു 20 വർഷം തടവ്...

തണ്ണിത്തോട് ശുദ്ധജല പദ്ധതി പമ്പ് സെറ്റ് തകരാർ : തേക്കുതോട് കുടിവെള്ളമില്ല

0
കോന്നി : തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ പമ്പ് സെറ്റ് തകരാറിൽ ആയത്...

എയർ ഇന്ത്യ അഴിമതി ; പ്രഫുൽ പട്ടേലിനു ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: എയർ ഇന്ത്യ അഴിമതി കേസിൽ എൻസിപി (അജിത് പവാർ) വിഭാ​ഗം...

സി-വിജില്‍ : 1563 പരാതികള്‍ ; 1505 പരിഹാരം

0
പത്തനംതിട്ട : സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1564...