പ്രൊഫ.ഉമ്മന്‍ മാത്യൂ സ്മാരക പുരസ്ക്കാരം ഡോ.പി.റ്റി ജോസഫിന്

For full experience, Download our mobile application:
Get it on Google Play

എടത്വാ : സെന്‍റ് അലോഷ്യസ്‌ കലാലയത്തിന്റെ പ്രഥമ അധ്യാപകന്‍ പ്രൊഫ. ഉമ്മന്‍ മാത്യൂ സ്മാരക പുരസ്ക്കാരം വെളിയനാട് പൂപ്പള്ളില്‍ ഡോ.പി.റ്റി ജോസഫിന് നല്കും. സെന്‍റ് അലോഷ്യസ്‌ കലാലയത്തിന്റെ പ്രഥമ പ്രിന്‍സിപ്പാളായി വിരമിച്ച ആളാണ് പി.റ്റി ജോസഫ്‌. മുന്‍ എം.എല്‍.എയും ഹൗസിങ്ങ് ബോര്‍ഡ് ചെയര്‍മാനും ആയിരുന്ന തലവടി മാമ്മൂട്ടില്‍ പ്രൊഫ.ഉമ്മന്‍ മാത്യൂ 2013 ജൂലൈ 20 ന് ആണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സെന്‍റ് അലോഷ്യസ്‌ കലാലയത്തിന്റെ 56 -ാം വാര്‍ഷിക നിറവില്‍ ഫോര്‍മര്‍ യൂണിയന്‍ മെമ്പേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കുടുംബ സംഗമമേളയില്‍ വെച്ചാണ് പുരസ്ക്കാരം നല്കുന്നത്.1965 മുതല്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ നയിച്ചവരുടെ സംഘടനയാണ് ഫോര്‍മര്‍ യൂണിയന്‍ മെമ്പേഴ്‌സ് ഫോറം. ഈ മാസം 28 മുതല്‍ 31വരെയാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എടത്വാ സെന്‍റ് അലോഷ്യസ്‌ കലാലയാങ്കണത്തില്‍ ആണ് ഒത്തുചേരല്‍.

പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബാംഗങ്ങള്‍ക്കായി വിവിധ കലാ കായിക മത്സരങ്ങള്‍, പാചക മത്സരം, സെമിനാറുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, പലതരം സ്റ്റാളുകള്‍, മുഴുവന്‍ സമയ കുട്ടനാടന്‍ ഭക്ഷണശാല, ക്രിസ്തുമസ് – പുതുവര്‍ഷം ആഘോഷങ്ങള്‍, അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ നീന്തല്‍പരിശീലനം, നീന്തല്‍മത്സരം തുടങ്ങിയ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കും. 29 ന് വൈകീട്ട് 4 മണിക്ക് ക്രിസ്തുമസ് ആഘോഷങ്ങള്‍ 50000 ത്തില്‍ അധികം ഗാനങ്ങളുടെ രചയിതാവ് കൊച്ചിന്‍ കലാഭവന്‍ പ്രസിഡന്‍റ് ഡോക്ടര്‍. ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 20ന് മുന്‍പായി മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരുകള്‍ ഓണ്‍ലൈന്‍ ലിങ്കിലൂടെ {On Line Link:- https://forms.gle/iF8fA8tKUhoQRT2XA} രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മേളയില്‍ എല്ലാ ദിവസവും വൈകീട്ട് 4 മണി മുതല്‍ നടത്തപ്പെടുന്ന പൊതുസമ്മേളനങ്ങളില്‍, പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...