സന്ദീപ്കുമാര്‍ വധക്കേസില്‍ നാലാം പ്രതി മുഹമ്മദ് മന്‍സൂറിനെ മൊഗ്രാലിലെ വീട്ടിലെത്തിച്ച്‌ പോലീസ് തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ്കുമാര്‍ വധക്കേസില്‍ നാലാം പ്രതി മുഹമ്മദ് മന്‍സൂറിനെ മൊഗ്രാലിലെ വീട്ടിലെത്തിച്ച്‌ പോലീസ് തെളിവെടുത്തു. ബുധനാഴ്ച പകല്‍ പതിനൊന്നിനാണ് തിരുവല്ല പോലീസ് ഇയാളെ മൈമൂണ്‍ നഗറിലെ വീട്ടിലെത്തിച്ചത്. സഹോദരനൊപ്പം നിര്‍ത്തി ചോദ്യംചെയ്തു. അയല്‍വാസികളില്‍നിന്നും വിവരം ചോദിച്ചറിഞ്ഞു. നാട്ടില്‍ പൊതുശല്യക്കാരനാണ് ഇയാളെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ ദൃശ്യം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ മന്‍സൂര്‍ അസഭ്യം പറഞ്ഞു.

ഇയാളുടെപേരില്‍ ജില്ലയിലുള്ള കേസുകളുടെ വിവരവും ശേഖരിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ടൗണ്‍ സ്റ്റേഷനുകളിലെത്തിച്ചാണ് വിവരം ശേഖരിച്ചത്. കര്‍ണാടകത്തിലെ കേസുകളുടെ വിവരവും തേടുന്നുണ്ട്. അറസ്റ്റിലായപ്പോള്‍ മന്‍സൂര്‍ പോലീസിന് നല്‍കിയ വിലാസം കണ്ണൂര്‍ ചെറുപുഴയില്‍ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ എന്നായിരുന്നു. ഇത് നുണയാണെന്ന് പിന്നീട് വ്യക്തമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...