പത്തനംതിട്ട : മരിച്ചിട്ടും മരിക്കാത്ത ഓർമ്മകളുമായി ഉമ്മൻചാണ്ടി ജന മനസ്സുകളിൽ അനശ്വരനായി ഇന്നും ജീവിക്കുന്നുവെന്നു കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ സ്മരണയിൽ തിളക്കമാർന്ന വിജയം നേടുവാൻ ഐക്യ ജനാധിപത്യമുന്നണിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട വൈഎംസിഎ യിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണവും പത്തനംതിട്ട ജില്ലാ നേതൃ സമ്മേളനവും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ. വർഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. പാർട്ടി സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എംപി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, സംസ്ഥാന ട്രഷറർ ഡോ. എബ്രഹാം കലമണ്ണിൽ, സീനിയർ സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞു കോശി പോൾ, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, ജില്ലാ ജനറൽ സെക്രട്ടറി ഷാജൻ മാത്യു, ഉന്നത അധികാര സമിതി അംഗങ്ങളായ ഡോ.ജോർജ് വർഗീസ് കൊപ്പാറ, വർഗീസ് ജോൺ, തോമസ് മാത്യു, കെ ആർ രവി, ജോർജ് മാത്യു, ബിജു ലങ്കഗിരി, ബിനു കുരുവിള, തോമസൂകുട്ടി കുമ്മണ്ണൂർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ രാജു പുളിൻപള്ളി, രാജീവ് താമരപള്ളി, ജോസ് കൊന്നപ്പാറ, ദിപു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.