കൊച്ചിയിൽ ഓപ്പറേഷൻ സ്റ്റീൽ ബേര്‍ഡിൽ നാല് ക്രിമിനലുകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്ഥിരം ക്രിമിനലുകളെ പിടികൂടാനായി എറണാകുളം റൂറൽ പോലീസ് നടത്തിയ ഓപ്പറേഷൻ സ്റ്റീൽ ബേര്‍ഡിൽ നാല് ക്രിമിനലുകൾ പിടിയിൽ. പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത്, എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ, പെരിങ്ങോട്ടിൽ ശരത്, തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് എന്നിവരാണ് പിടിയലായത്. നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ഇയാളിൽ നിന്ന് പ്രത്യേക രൂപകൽപ്പന ചെയ്ത കത്തി കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴിഫാമിൽ നിന്ന് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തു. ബിലാലും ശരത്തും ഗുണ്ടാലിസ്റ്റിലുള്ളവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരാണ്.

ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ മേൽനോട്ടത്തിൽ ഒറ്റ ദിവസത്തെ ഓപ്പറേഷനിലാണ് ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരുന്ന‍ുവെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...