കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി കെപിസിസി പ്രസിഡന്റും പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സണ്ണി ജോസഫ്. പേരാവൂരില്‍ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം കൂടുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും തിരക്കിലായതുകൊണ്ടാണ് കാണാന്‍ കഴിയാതെ പോയത്. ഇപ്പോള്‍ ഒട്ടും വൈകിയിട്ടില്ല. താന്‍ പൂര്‍ണമായി ഹാപ്പിയാണ്. സണ്ണി ജോസഫുമായി ഒരു തരത്തിലുള്ള പിണക്കവും ഇല്ല. ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി വിളമ്പുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. താന്‍ രാഷ്ട്രീയത്തില്‍ വന്ന ശേഷം ഏറ്റവും അടുത്ത് പെരുമാറിയ ആളാണ് സണ്ണി. സണ്ണി യോട് ചോദിക്കാതെ താന്‍ ഒന്നും ചെയ്തിട്ടില്ല. സണ്ണിയും അങ്ങനെയാണെന്നാണ് താന്‍ കരുതുന്നത്. പേരാവൂരില്‍ സണ്ണി ജോസഫിന്റെ പ്രചരണത്തിനെത്തുമെന്നും സണ്ണിയോട് തനിക്കുള്ളത് പ്രേമമാണെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്‍ തന്റെ നേതാവാണെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം മന്ത്രിയായപ്പോള്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെയാണ് ആ ചുമതല ഏല്‍പ്പിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ കെപിസിസി പ്രസിഡന്റ് ആക്കാന്‍ അദ്ദേഹത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരന്റെ പിന്തുണയാണ് തനിക്ക് എന്നും അദ്ദേഹത്തില്‍ നിന്നും ലഭിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

0
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ...