തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വനവാസ പ്രഖ്യാപനം ഇത്തിരി ഓവർ ആയിപ്പോയി എന്ന് തോന്നുന്നുണ്ടോ എന്ന അവതാരകന്‍റെ ചോദ്യത്തിന് ഒട്ടുമില്ല എന്നായിരുന്നു വി ഡി സതീശന്‍റെ മറുപടി. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം എല്ലാവരും തളർന്നിരിക്കുകയാണ്.

യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും എല്ലാം തളർന്നിരിക്കുന്ന സമയത്താണ് തന്നെ ഈ ചുമതല ഏൽപ്പിക്കുന്നത്. തുടർച്ചയായി വിജയങ്ങൾ യുഡിഎഫിനുണ്ടായി. ഉപതെരഞ്ഞെടുപ്പുകളിൽ ഉണ്ടായി, പാർലമെന്റിൽ ഉണ്ടായി, ലോക്കൽ ബോഡിയിൽ ഉണ്ടായി. തിരിച്ചു കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്നുള്ളത് ഒരു സാങ്കൽപ്പിക ചോദ്യമാണ്. വനവാസമല്ല, രാഷ്ട്രീയ വനവാസത്തിന് പോകും എന്നാണെന്നും താൻ ആ വെല്ലുവിളി ഏറ്റെടുത്ത് ഉറപ്പായും പോയിരിക്കും അതിലൊരു സംശയവും വേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....