പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെഎസ്‌യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെഎസ്‌യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്. പോലീസും ആരോഗ്യമന്ത്രിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കെഎസ്‌യു പ്രവർത്തകരുടെ അടുത്തേക്ക് പാഞ്ഞുപോയ മന്ത്രിയെ തടഞ്ഞത് പോലീസുകാരാണ്. വനിതാ പോലീസ് ഉൾപ്പടെയുള്ളവർ വളരെ പണിപ്പെട്ടിട്ടാണ് വീണാ ജോർജിന്റെ രോക്ഷം അടക്കിയതെന്ന് വി ഡി സതീശൻ പറഞ്ഞു.

സംഭവം കഴിഞ്ഞ് മാധ്യമപ്രവർത്തകരോട് കുശലം പറഞ്ഞതിന് ശേഷമാണ് മന്ത്രി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് പോയത്. അവിടെ എത്തി സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചിച്ചാണ് പരുക്കേറ്റു എന്ന് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ പോലും കെഎസ്യുക്കാർ ആക്രമിച്ചതായി മന്ത്രി പറയുന്നില്ല അതിന്റെ എല്ലാ തെളിവുകളും ഉണ്ട്. റെയിൽവേ പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഒരു തെളിവ് പോലും പ്രവർത്തകർക്കെതിരെ ഇല്ലെന്നാണ് പറഞ്ഞത്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ല വി ഡി സതീശൻ പറഞ്ഞു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....