പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ … കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിന് നേരെയുണ്ടായ ആക്രമണം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എം.എല്‍.എ ടി.സിദ്ദിഖാണ് നോട്ടീസ് നല്‍കിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുതുടങ്ങി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

സ്‌പീക്കര്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. ഇതോടെ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. അഞ്ച് മിനിറ്റ് മാത്രമാണ് സഭ കൂടിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്നും ബാനറുകളും പ്ലക്കാര്‍ഡുകളും ചട്ടവിരുദ്ധമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ക്ക് സഭയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സഭാ ടിവി പുറത്തുവിടരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം കറുത്ത ഷര്‍ട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ ചില എം.എല്‍എമാര്‍ നിയമസഭയില്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞ് പ്ലക്കാര്‍ഡുകളും പിടിച്ച്‌ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...