പത്തനംതിട്ട : വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍
ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ശ്രീ ചിത്തിര തിരുനാള്‍ ടൗണ്‍ഹാളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം 2005, സ്ത്രീധനനിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ് ബോധവത്ക്കരണ അധ്യക്ഷത വഹിച്ചു.
ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നിം മുഖ്യ പ്രഭാഷണം നടത്തി. വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, വനിതാ സെല്‍ സി.ഐ. എസ്. ഉദയമ്മ, ബിഎംഎസ് സെക്രട്ടറി എ.എസ്. രാഘുനാഥന്‍ നായര്‍, ജില്ലാ തല ഐസിഡിഎസ് സെല്‍ സീനിയര്‍ സൂപ്രണ്ട് പി.എന്‍. രാജലക്ഷ്മി, വനിതാ ശിശു വികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി. സ്വപ്നമോള്‍, വനിതാ സംരക്ഷണ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ഫൗസിമോള്‍ എന്നിവര്‍ സംസാരിച്ചു. മൗണ്ട് സിയോണ്‍ കോളജ് വിദ്യാര്‍ഥികള്‍, ട്രേഡ് യൂണിയന് നേതാക്കള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഗവൺമെൻറ് മഹിളാ മന്ദിരം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. സ്മിതാ ചന്ദ് ഗാര്‍ഹിക പീഡന നിരോധന നിയമം 2005, സ്ത്രീധന നിരോധന നിയമം 1961 എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസ് നയിച്ചു. ലോ കോളജ് വിദ്യാര്‍ഥികള്‍ സംശയങ്ങള്‍ ആരായുകയും തുടര്‍ന്ന് നിയമത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033