അരുവിത്തുറ കോളേജിൽ ഐഎസ്ഒ സർട്ടിഫിക്കറ്റ് ദാന ചടങ്ങ് നടന്നു

For full experience, Download our mobile application:
Get it on Google Play

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ (ഐ.എസ്.ഒ.) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന ഐ.എസ്.ഒ 21001 സർട്ടിഫിക്കേഷൻ അവാർഡ് ദാന ചടങ്ങ് നടന്നു. കോളേജ് മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ പാലക്കപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പത്തനംതിട്ട എം.പി. അഡ്വ.ആന്റോ ആന്റണി മുഖ്യാതിഥിയായി പങ്കെടുത്തു.

ആധുനിക കാലഘട്ടത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നത് മികവുറ്റ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അഡ്വ.ആൻ്റോ ആൻ്റണി എം.പി. യിൽ നിന്നും കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കപറമ്പിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

അധ്യാപനത്തിലൂടെയും പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും കഴിവ് നേടുന്നതിനും വികസിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തമാക്കുകയും പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ആവശ്യകതകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ 21001 സർട്ടിഫിക്കേഷൻ ലഭ്യമായത്. പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർദ്ധിപ്പിക്കാൻ ഫലപ്രദമായ മാനേജ്‌മന്റ് സംവിധാനവും അതിനുതകുന്ന പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും കൂടി അടിസ്ഥാനമാക്കിയാണ് ഇത് ലഭ്യമാകുന്നത്.

ചടങ്ങിൽ ബർസാറും കോഴ്‌സ് കോർഡിനേറ്ററുമായ റവ.ഫാ.ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പലും ഐ.ക്യു.എ.സി കോർഡിനേറ്ററുമായ ഡോ.ജിലു ആനി ജോൺ, ഐ.എസ്സ്. ഒ മാർക്കറ്റിങ്ങ് ഡയറക്ടർ ഡോ.എൻ.ശ്രീകുമാർ, ഐ.ക്യു.എ.സി.അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ.സുമേഷ് ജോർജ്, ശ്രീ.മിഥുൻ ജോൺ, കോളേജ് സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...