ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി അവലോകന യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് PWDV Act- 2005 ന്റെ അവലോകന യോഗം ചേർന്നു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി. തസ്‌നിം പി. എസ് സ്വാഗതം ആശംസിച്ചു. ബഹു.പത്തനംതിട്ട ജില്ലാ ജഡ്ജ് കെ. ആർ മധു കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യ അതിഥി ആയി പങ്കെടുത്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശ്രീ. ദേവൻ കെ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശ്രീമതി. കവിത ഗംഗാ ധരൻ മുഖ്യ പ്രഭാഷണം നടത്തി.

ലീഗൽ സർവീസ് സെക്രട്ടറി, ഡിസിആർബി, ഡിവൈഎസ്‌പി , വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർ ചർച്ച നയിച്ചു. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും നിരവധി അഭിഭാഷകരും പരിപാടിയുടെ ഭാഗമായി പങ്കെടുക്കുകയും സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി. താഹിറ ബീവി ചടങ്ങിൽ കൃതജ്ഞത അർപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫിനെതിരെ വീണ്ടും കേസ്

0
പത്തനംതിട്ട : ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന...

വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഎം

0
തിരുവനന്തപുരം: വഫഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ സിപിഐഎം. ബിജെപി സംസ്ഥാന വൈസ്...

ജഗന്നാഥ രഥയാത്രയ്ക്കിടെ നൂറോളം പേർക്ക് പരിക്ക്

0
പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും...

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ വാഹനമിടിച്ച് പരുക്കേൽപ്പിച്ചു. പോലീസുകാർ...