പുലിയെ കൂട് വെച്ച് പിടികൂടുന്നതിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടുവത്തുമൂഴി റേഞ്ചിൽ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വെച്ചു പിടിക്കാൻ ഉത്തരവ്. പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്നും ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടിതിനാലുമാണ് റിപ്പോർട്ടുകൾ പരിഗണിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ്‌ ഫോറസ്റ്റും കേരള ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഗംഗ സിംഗ് ഉത്തരവ് നൽകിയത്.

പുലിയെ പിടിച്ച് സുരക്ഷിതമായി കാട്ടിൽ തിരികെ അയയ്ക്കുന്നതിനായി വനപ്രദേശത്തിനു വെളിയിൽ പുലിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ട സ്ഥലങ്ങളിലാണ് കൂടുകൾ സ്ഥാപിക്കുന്നത്. കൊല്ലം സതേൺ സോൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോന്നി അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ സഹായത്തോടെ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നേതൃത്വം നൽകും.

നവംബർ മാസം 25, 27, 29 തീയതികളിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടുവത്തുമൂഴി റേഞ്ചിൽ കലഞ്ഞൂർ പഞ്ചായത്തിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്തുനിന്ന് കന്നുകാലികളെ കാണാതാവുന്നതായി പരാതി ലഭിച്ചിരുന്നു. തുടർന്ന് കാൽപ്പാടുകളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

അഡ്വ. കെ.യു. ജനീഷ്കുമാർ എം എൽ എ നിയമസഭയിൽ ഈ പ്രശ്നം ഉന്നയിക്കുകയും ജില്ലാ കളക്ടറുടെയും കോന്നി ഡി എഫ് ഒയുടെയും ഔദ്യോഗിക റിപ്പോർട്ടുകൾ സർക്കാരിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. സാഹചര്യത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ചു സർക്കാരിൽ നിന്ന് ഉടനടി ഇടപെടൽ ഉണ്ടാവുകയും വനം വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

ഉത്തരാഖണ്ഡിലെ കൂലാഗഡ് വാലി പാലം തകർന്നു; നൂറുകണക്കിന് പേർ കുടുങ്ങി

0
ന്യൂഡൽഹി: കനത്ത മഴയും ഉരുൾപൊട്ടലും ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ വലിയ നാശനഷ്ടമുണ്ടാക്കി....

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....

പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

0
പത്തനംതിട്ട : പത്തനംതിട്ട ജില്ല ആസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞടുപ്പ് നടന്നു....