പത്തനംതിട്ട : തൊണ്ടയിടറി സുമതിയമ്മ തന്റെ കുടുംബത്തിന്റെ ദുരിതക്കഥ പറയുമ്പോള്‍ കേട്ട് നിന്നവരും കണ്ണീരടക്കാന്‍ പാടുപെട്ടു. കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തിലെത്തിയ സുമതിയമ്മയ്ക്ക് വേണ്ടത് തന്റെ കൊച്ചുമകളുടെ ജീവന്‍ മാത്രം. ചിരിയോടെ അവളെയൊന്ന് കണ്ടാല്‍ മതിയെന്ന് സുമതിയമ്മ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കൈപിടിച്ച് പറഞ്ഞപ്പോള്‍ സുമതിയമ്മയുടെ കണ്ണീരൊപ്പുമെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും ഉറപ്പു നല്‍കി.
അടൂര്‍ പള്ളിക്കല്‍ തോട്ടുവാ കൂട്ടുങ്കല്‍ ജയാ ഭവനത്തിലെ ജയകുമാര്‍ -ചിത്ര ദമ്പതികളുടെ മകളാണ് പ്രതീക്ഷ. വായ്ക്കകത്ത് എല്ല് വളരുന്ന അപൂര്‍വ അസുഖമാണ് പ്രതീക്ഷയ്ക്ക്. അടിയന്തരമായി ഒരു ഓപ്പറേഷന്‍ നടത്തിയാല്‍ രോഗാവസ്ഥയ്ക്ക് മാറ്റം വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് എങ്ങനെയെങ്കിലും തന്റെ മകളെ രക്ഷിക്കണമെന്ന ചിന്തയില്‍ പണം സ്വരൂപിക്കാന്‍ ഓടി നടക്കുകയായിരുന്നു പ്രതീക്ഷയുടെ അച്ഛന്‍ ജയകുമാര്‍.
എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ ജയകുമാറിന്റെ മരണം ഈ കുടുംബത്തിന് കനത്ത അഘാതമായി. എന്ത് ചെയ്യണമെന്ന് അറിയാതെ വിഷമിച്ചപ്പോഴാണ് ജയകുമാറിന്റെ മാതാവ് സുമതിയമ്മ തന്റെ കൊച്ചുമകളുടെ അവസ്ഥ ആരോഗ്യമന്ത്രിയെ നേരിട്ടറിയിക്കാന്‍ അദാലത്തിലെത്തിയത്. സുമതിയമ്മയുടേയും കുടുംബത്തിന്റെയും അവസ്ഥയറിഞ്ഞ ആരോഗ്യമന്ത്രി വീണാജോര്‍ജും വ്യവസായമന്ത്രി പി.രാജീവും പ്രതീക്ഷയ്ക്ക് സൗജന്യചികിത്സ ഒരുക്കാനും ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനും നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിടുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































