സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളം മന്നം ആയുര്‍വേദ കോ-ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെയും പന്തളദേശം റസിഡന്‍സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നിരവധി ആളുകള്‍ പങ്കെടുത്തു.
പന്തളം ആക്കിനാട്ട് ആര്‍ക്കേഡില്‍ വെച്ച് നടന്ന മെഡിക്കല്‍ ക്യാമ്പ് പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീലാ സന്തോഷ് ഉദ്ഘാടനം ചെയ്തു. പന്തളദേശം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ വി രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

മന്നം ആയുര്‍വേദ മെഡിക്കല്‍ കോളേജ് അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശുഭ കെ എസ് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പന്തളം മഹേഷ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ബാബു ഡാനിയേല്‍, സാബു സി ജോണ്‍, രാമചന്ദ്രന്‍ നായര്‍, സക്കറിയ വര്‍ഗ്ഗീസ്, വി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ആര്‍ വിഷ്ണു രാജ് സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജശേഖരന്‍ നായര്‍ നന്ദിയും രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു

0
അഹമ്മദാബാദ്: ഗുജറാത്തിൽ വിദേശ പൗരൻ റെയിൽവേ പോലീസിന്‍റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു....

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കാൻ സംവിധാനങ്ങള്‍ ശക്താമക്കണമെന്നും സുപ്രീം കോടതി

0
ഡൽഹി: എന്‍.ടി.എ ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി

0
പത്തനംതിട്ട: ആറന്മുളയിലെ തിരുവോണത്തോണി പമ്പയാറ്റിൽ മുങ്ങി. ദ്വാരം വീണതോടെ വെള്ളം കയറിയാണ്...