ആശാതാരം 2023 ; ജില്ലാ ആശാ സംഗമ കലാ മത്സര വിജയികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ആശാ സംഗമത്തോട് അനുബന്ധിച്ച് നടത്തിയ കലാ മത്സരങ്ങളില്‍ വിജയികളായ ആശാപ്രവര്‍ത്തകര്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി നിര്‍വഹിച്ചു. ആശാതാരം ജില്ലാ ആശാ സംഗമത്തില്‍ ബെസ്റ്റ് ഹെല്‍ത്ത് ബ്ലോക്കിനുള്ള അവാര്‍ഡ് വല്ലന ബ്ലോക്ക് കരസ്ഥമാക്കി. നാടന്‍ പാട്ട് മത്സരത്തില്‍ കുടുംബാരോഗ്യ കേന്ദ്രം ഓതറയില്‍ നിന്നുള്ള രമാദേവിയും സംഘവും ഒന്നാം സ്ഥാനം നേടി. താലൂക്ക് ആശുപത്രി റാന്നിയില്‍ നിന്നുള്ള ലേഖയും സംഘവും, സാമൂഹ്യ ആരോഗ്യ കേന്ദ്രം വല്ലനയിലെ ശ്രീകല ആന്‍ഡ് പാര്‍ട്ടിയും രണ്ടാം സ്ഥാനം പങ്കിട്ടു. കുന്നന്താനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വിജയമ്മ ആന്‍ഡ് പാര്‍ട്ടി മൂന്നാം സ്ഥാനം നേടി.

മൂകാഭിനയത്തില്‍ കുടുംബാരോഗ്യ കേന്ദ്രം മെഴുവേലിയിലെ ഷൈനി സോളമന്‍ ആന്‍ഡ് പാര്‍ട്ടി ഒന്നാം സ്ഥാനവും, താലൂക്ക് ആശുപത്രി മല്ലപ്പള്ളിയിലെ ലതാ കുമാരി ആന്‍ഡ് പാര്‍ട്ടി രണ്ടാം സ്ഥാനവും നേടി. തിരുവാതിര കളി മത്സരത്തില്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പി.കെ. സിന്ധു ആന്‍ഡ് പാര്‍ട്ടി ഒന്നാം സ്ഥാനവും കല്ലൂപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജയ്നമ്മ സജി ആന്‍ഡ് പാര്‍ട്ടി രണ്ടാം സ്ഥാനവും നേടി.

പ്രച്ഛന്നവേഷ മത്സരത്തില്‍ ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷൈനി തോമസ്് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ലീലാമ്മ രാജനും വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഓമന സജിയും പങ്കിട്ടു. മൂന്നാം സ്ഥാനം റാന്നി പഴവങ്ങാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സി.എം. ഓമന നേടി.

അനുഭവക്കുറിപ്പ് തയാറാക്കല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രഭാവതിയും രണ്ടാം സ്ഥാനം കൂടല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എ. സുശീലയും നേടി. വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സുമ അച്യുതന്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സംഘനൃത്ത മത്സരത്തില്‍ മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷൈനി സോളമന്‍ ആന്‍ഡ് പാര്‍ട്ടി ഒന്നാം സ്ഥാനം നേടി. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ സുമി മനോജ് ആന്‍ഡ് പാര്‍ട്ടി രണ്ടാം സ്ഥാനവും ചന്ദനപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ സുമിയും സംഘവും മൂന്നാം സ്ഥാനവും നേടി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീ കുമാര്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അംജിത്ത് രാജീവന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സേതുലക്ഷ്മി, ജില്ലയിലെ ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...