ബോധവത്കരണ സെമിനാറും സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആയുഷ് ഹോമിയോപ്പതി വകുപ്പ് ജനനി വന്ധ്യത നിവാരണ ചികിത്സ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ സെമിനാറും സ്‌ക്രീനിംഗ് ക്യാമ്പും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ അധ്യക്ഷത വഹിച്ചു. വനിതാ ശിശു വികസന വകുപ്പ് റാന്നി അഡീഷനല്‍ ഐസിഡിഎസ് പ്രോജക്ടിന്റെ സഹകരണത്തോടെ വടശേരിക്കര സെന്റ് ജോണ്‍സ് മാര്‍ത്തോമ പാരിഷ് ഹാളില്‍ നടത്തിയ സെമിനാറില്‍ പെരുനാട്, ചിറ്റാര്‍, സീതത്തോട്, വടശേരിക്കര പഞ്ചായത്തുകളിലെ ഐസിഡിഎസ് പ്രവര്‍ത്തകര്‍ അടക്കം 135 പേര്‍ പങ്കെടുത്തു.

സെമിനാറില്‍ ജനനി കണ്‍വീനര്‍ ഡോ. പ്രീതി ഏലിയാമ്മ ജോണ്‍, ജനനി മെഡിക്കല്‍ ഓഫീസര്‍ ഡോ. സഗിത സത്യന്‍ എന്നിവര്‍ ക്ലാസെടുത്തു. സിഡിപിഒ കെ.എസ്. സ്മിത, ഡോ. ദേവിലക്ഷ്മി, ഡോ. കര്‍ണന്‍, നിഷ ആനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സ്‌ക്രീനിംഗ് ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തവരെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് ചികിത്സ നിര്‍ദേശിക്കുകയും ആവശ്യമായ ലാബ് പരിശോധനകള്‍ക്ക് ശേഷം തുടര്‍ ചികിത്സക്കായി ജനനി ഒപിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ഹോമിയോപ്പതി വകുപ്പ് ജീവനക്കാരായ റിഷാദ്, ധന്യ, ദീപ, ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...