ക്യാൻ -കെയർ ക്യാൻസർ നിർണ്ണയ പദ്ധതി ; സ്വയം സ്തന പരിശോധന പരിശീലന കളരി സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും റിസേർച്ച് സെന്ററും ചേർന്ന് നടത്തുന്ന ക്യാൻ -കെയർ ക്യാൻസർ നിർണ്ണയ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്കായി സ്വയം സ്തന പരിശോധന പരിശീലന കളരി ഒക്ടോബർ 22,29 തീയതികളിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ മാസം രാജ്യം സ്തന അർബുദ ബോധവൽക്കരണ മാസമായി മാറ്റി വെച്ചിരിക്കുന്നു.

പത്തനംതിട്ട ജില്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും മറ്റു സാമൂഹിക സംഘടനകളിൽ നിന്നും തിരഞ്ഞെടുത്ത 72 പേർക്ക് പ്രത്യേക പരിശീലനം സ്തന പരിശോധനയിൽ നൽകുന്നു. വീ-ക്യാൻ എന്ന പേരിൽ നടത്തുന്ന ഈ പരിശീലന കളരി വഴി സ്വയം പരിശോധനയുടെ ആവശ്യം മറ്റു സ്ത്രീകളിൽ എത്തിക്കുവാൻ സാധിക്കും. ക്യാൻ -കെയർ പദ്ധതിയുടെ ഭാഗമായി 2020-2022 കാലയളവിൽ 9000 സ്ത്രീകളെ 100ൽ പരം ക്യാമ്പുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നടത്തി പരിശോധിച്ച് സൗജന്യമായി മമ്മോഗ്രാം ഉൾപ്പെടെ രോഗനിർണ്ണയം നടത്തുവാൻ സാധിച്ചു. ഇതിൽ 500ൽ പരം സ്ത്രീകളിൽ പ്രാരംഭഘട്ട രോഗസാധ്യതകൾ കണ്ടെത്തുവാനും അതുവഴി ചികിത്സനേടുവാനും സാധിച്ചു എന്ന് പ്രൊജക്റ്റ്‌ ഹെഡ് റവ. ഡോ. മാത്യു മഴവഞ്ചേരിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....