ഓതറ ഗണേശോത്സവം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

പടിഞ്ഞാറ്റോതറ : തൈമറവുംകര വിവേകാനന്ദ ഗ്രാമസേവാസമിതിയുടെ ഓതറ ഗണേശോത്സവം ‘ഗജാനനം 2023’ ഇന്ന് കല്ലൂർക്കുളം വിവേകാനന്ദ നഗറിൽ തുടങ്ങും. രാവിലെ 7.30-നും എട്ടിനും മധ്യേ ആറ്റുപുറത്തില്ലം പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ വിഗ്രഹപ്രതിഷ്ഠ, എട്ടുമുതൽ രാമായണ പാരായണം, വൈകീട്ട് ആറിന് ഹരിപ്രസാദ് ഹരിദാസന്റെ പ്രഭാഷണം, 7.30-ന് ഗുരുകൃപാ ഭജനസമിതി, തൈമറവുംകരയുടെ ഭജന. ബുധനാഴ്ച എട്ടുമുതൽ നാരായണീയ പാരായണം, വൈകീട്ട് ആറിന് മിനി ഹരികുമാറിന്റെ പ്രഭാഷണം, 7.30-ന് സോപാനസംഗീതം-ശിവകുമാർ അമൃതകല. ദിവസവും പുലർച്ചെ അഞ്ചിന് ഗണപതിഹോമം, ഒരുമണിക്ക് അന്നദാനം, വൈകീട്ട് 7.15-ന് ‌ദീപാരാധന, രാത്രി ഒൻപതിന് ഭക്ഷണവിതരണം.

21-ന് എട്ടുമുതൽ ഭാഗവതപാരായണം, ആറിന് ബ്രഹ്മചാരി നിഖിലിന്റെ പ്രഭാഷണം, 7.30-ന് ഭജൻസ്-അമൃതാനന്ദമയീമഠം ഭജൻസ് തിരുവല്ല. 22-ന് എട്ടുമുതൽ അഖണ്ഡനാമം, ആറിന് പ്രജീഷ് നിർഭയയുടെ പ്രഭാഷണം, 7.30-ന് കുട്ടികളുടെ കലാപരിപാടികൾ. 23-ന് ഒൻപതുമുതൽ ഗജ ഊട്ട്, ഗജറാണി ഓതറ പാർവതിക്ക്‌ ഗജപൂജ. 10 – ന് സാംസ്കാരിക സമ്മേളനം സിനിമാ നടൻ വിവേക് ഗോപൻ ഉദ്ഘാടനം ചെയ്യും. വി.എച്ച്.പി. ശബരിഗിരി ജില്ലാധ്യക്ഷൻ കെ.എൻ.ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. നർത്തകി അദീന ഭാരതി മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന വിഗ്രഹ നിമജ്ജനഘോഷയാത്ര പടിഞ്ഞാറ്റോതറ വഴി കുറ്റൂർ തോണ്ടറക്കടവിൽ സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....