ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല ; അമ്മയെ മകൻ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തതിന് അമ്മയെ മകൻ കൊലപ്പെടുത്തി. ഡൽഹിയിലെ ഖയാല മേഖലയിലാണ് മകൻ വീട്ടമ്മയായ സുലോചന (45) യെ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് സംഭവം. മകൻ സാവൻ തന്നെയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. കമ്മലുകൾക്ക് വേണ്ടി കവർച്ചക്കാർ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മകൻ പോലീസിനോട് പറഞ്ഞത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചപ്പോൾ വിലപിടിപ്പുള്ള വേറൊരു വസ്തുവും നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വീട്ടുകാരെയും അയൽക്കാരെയും ചോദ്യം ചെയ്യുകയായിരുന്നു. പോലീസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ കഴിയാതെ സാവൻ പതറാൻ തുടങ്ങി. വിശദമായി ചോദ്യം ചെയ്തപ്പോൾ അമ്മയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിക്കുകയായിരുന്നു. ജ്യേഷ്ഠൻ കപിലിൻ്റെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. തനിക്കറിയാവുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് സാവൻ അമ്മയോട് പറഞ്ഞു. എന്നാൽ അമ്മക്ക് സമ്മതമില്ലായിരുന്നു. ഇതിൽ ക്ഷുഭിതനായ സാവൻ അമ്മയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ തുടങ്ങി. ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കവർച്ചക്കഥ മെനയുകയായിരുന്നു. എന്നാൽ പോലീസ് ഇയാളുടെ നുണകൾ പരിശോധിച്ച് സത്യം കണ്ടെത്തി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

0
ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു....

33 വർഷങ്ങൾക്ക് ശേഷം ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക് ; 4K Atmos പതിപ്പുമായി കെ.ടി....

0
മലയാളികൾ ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്ലാസിക് ചിത്രമായ...

മണ്ണാറക്കുളഞ്ഞിയില്‍ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം ശ്രദ്ധേയമാകുന്നു

0
മണ്ണാറക്കുളഞ്ഞി : മേക്കൊഴൂര്‍ സ്വദേശിയായ പ്രവാസി മലയാളിയുടെ ഹൈടെക് കൃഷിതോട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു....

വടശ്ശേരിക്കരയിലെ ഹരിതകർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തില്‍ മൂർഖൻ പാമ്പ്

0
​വടശ്ശേരിക്കര : കഴിഞ്ഞ ഒരാഴ്ചയായി തങ്ങളോടൊപ്പം ഒരു കെട്ടിടത്തിൽ കഴിഞ്ഞത് വിഷപ്പാമ്പായ...