അപകടാവസ്ഥയില്‍ തോട്ടുവ കണ്ണംപള്ളിൽ പാലം

For full experience, Download our mobile application:
Get it on Google Play

തെങ്ങമം : അപകടാവസ്ഥയില്‍ തോട്ടുവ കണ്ണംപള്ളിൽ പാലം. തെങ്ങമം കൊല്ലിയിക്കൽ ജംഗ്ഷന് സമീപത്തുനിന്ന്‌ കണ്ണംപള്ളിൽ ക്ഷേത്രത്തിന്‌ സമീപത്തേക്കുപോകുന്ന കണ്ണംപള്ളിൽ പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. 35 വർഷത്തിലേറെ പഴക്കമുള്ള വീതികുറഞ്ഞ പാലമാണിത്.
കാർഷിക ആവശ്യത്തിന് ട്രാക്ടർ പാലം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പാലം നിർമിച്ചത്. തോടിന് കുറുകെയുള്ള പാലത്തിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. രണ്ട് തൂണുകളുടെ ബലംമാത്രമാണ് ഇപ്പോൾ ഈ പാലത്തിനുള്ളത്. കാലപ്പഴക്കംകൊണ്ട് രണ്ടുതൂണുകളും താഴ്ന്നുതുടങ്ങിയതായും നാട്ടുകാർ പറയുന്നു. വർഷങ്ങളായി വീതികുറഞ്ഞ മൺറോഡാണ് ഇപ്പോഴും നാട്ടുകാർ ഉപയോഗിക്കുന്നത്. മഴക്കാലമായാൽ വെള്ളം കെട്ടിക്കിടന്ന് വഴുക്കലാണ്. റോഡിന്റെ ഇരുവശത്തുമുള്ള സുമനസ്സുകളായ ആളുകൾ അപകടങ്ങൾ കുറയ്ക്കാൻ റോഡിന്റെ വീതികൂട്ടാനായി സൗജന്യമായി സ്ഥലംനൽകി. ഇങ്ങനെവന്ന റോഡ് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ റോഡ് വീതിക്കൂട്ടി ടാർചെയ്യാനോ കോൺക്രീറ്റുചെയ്യാനോ അധികൃതർക്ക് നാളിതുവരെയും ആയിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....