ഉച്ചഭക്ഷണം കഴിച്ച 70ലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ; ബിഹാറിലെ സ്കൂളിൽ ഭക്ഷ്യവിഷബാധ

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: ബിഹാറിലെ മധേപുര അപ്ഗ്രേഡഡ് മിഡിൽ സ്കൂളിൽ സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 70ലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ഭക്ഷണം കഴിച്ച ശേഷം കുട്ടികൾ ഓരോരുത്തരായി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഛർദ്ദി, വയറുവേദന, തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടികൾക്ക് ഉണ്ടായത്. സംഭവവിവരം അറിഞ്ഞതോടെ രക്ഷിതാക്കൾ സ്കൂളിലെത്തി. അസുഖബാധിതരായ കുട്ടികളെ ആംബുലൻസുകളും സ്വകാര്യ വാഹനങ്ങളും ഉപയോഗിച്ച് മധേപുര സദർ ആശുപത്രിയിലേക്ക് അടിയന്തിരമായി മാറ്റി. സംഭവത്തിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ബാക്കിയുള്ള കുട്ടികൾ ആരോഗ്യ നില വീണ്ടെടുത്തുവെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

പ്രാഥമിക വിവരങ്ങൾ പ്രകാരം ഉച്ച ഭക്ഷണത്തിൽ പല്ലി പോലെയുള്ള ജീവികൾ വീണിരിക്കാമെന്ന സംശയമാണ് ഉയരുന്നത്. ഒരു എൻജിഒ വഴിയാണ് ഭക്ഷണം വിതരണം ചെയ്തതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയെ കുറിച്ച് ഗുരുതര ചോദ്യങ്ങളാണ് ഉയരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍...

ഹോർമൂസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു ; ഒറ്റ ദിവസം കൊണ്ട് പത്ത് കപ്പലുകൾക്ക് നേരെ...

0
തെഹ്‌റാന്‍: ഹോര്‍മൂസില്‍ യുദ്ധം മുറുകുന്നതായി റിപ്പോര്‍ട്ട്. ഒറ്റ ദിവസം കൊണ്ട് ആക്രമിക്കപ്പെട്ടത്...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...

അംബായാഗം 2026 : ഓഫീസ് ഉദ്ഘാടനം എം. ജയചന്ദ്രൻ നിർവഹിച്ചു ; ഒരുക്കങ്ങൾ സജീവം

0
റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ 2026 ഒക്ടോബർ 9 മുതൽ 18 വരെ...