തൊടുപുഴ : തൊടുപുഴ എംഎല്‍എ പി ജെ ജോസഫിനോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കോവിഡ് സ്ഥിരീകരിച്ച കരിങ്കുന്നത്തെ യുഡിഎഫ് വനിതാ ഗ്രാമപഞ്ചായത്തംഗത്തിന്റെ പ്രഥമ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് ജോസെഫ് നിരീക്ഷണത്തില്‍ പോകുന്നത്. ചൊവ്വാഴ്ച കരിങ്കുന്നത്ത് പി ജെ ജോസഫ് എംഎല്‍എ പങ്കെടുത്ത രണ്ട് പരിപാടികളില്‍ ഗ്രാമപഞ്ചായത്തംഗം സജീവമായി പങ്കെടുത്തിരുന്നു.
ഒരു പരിപാടി ഈ അംഗത്തിന്റെ വാര്‍ഡിലായിരുന്നു. എംഎല്‍എ യെ കൂടാതെ പഞ്ചായത്തംഗവുമായി അടുത്തിടപഴകിയ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാര്‍ ശേഖരിച്ചു വരികയാണ്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്.