Skip to content

ഇ.എൻ സുരേഷ് ബാബു തൽസ്ഥാനത്ത് നിന്ന് സ്വയം മാറിയതാണെന്നും എന്നാൽ മാധ്യമങ്ങൾ അങ്ങനെ അല്ലെന്നാണ് പറയുന്നതെന്നും അങ്ങോട്ട് പോയി കുത്തിച്ചോദിക്കാൻ ഉദേശിക്കുന്നില്ലെന്നും പി.കെ ശ്രീമതി

തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു തൽസ്ഥാനത്ത് നിന്ന് സ്വയം മാറിയതാണെന്നും എന്നാൽ മാധ്യമങ്ങൾ അങ്ങനെ അല്ലെന്നാണ് പറയുന്നതെന്നും അങ്ങോട്ട് പോയി കുത്തിച്ചോദിക്കാൻ ഉദേശിക്കുന്നില്ലെന്നും മുതിർന്ന സിപിഎം പ്രവർത്തക പി.കെ ശ്രീമതി. സെക്രട്ടറിയേറ്റിൽ ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പാർട്ടിക്ക് മുന്നിൽ വരുമായിരുന്നു. തങ്ങളുടെ ശ്രദ്ധയിൽ അത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്നും പരാതിയില്ലാത്ത വിഷയത്തിൽ എങ്ങനെ മറുപടി പറയുമെന്നും അവർ ചോദിച്ചു. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ അദ്ദേഹം സ്വയം സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിച്ച റിപ്പോർട്ട് എന്നും അവർ വിശദീകരിച്ചു.

പരാതി ലഭിച്ചാൽ മാത്രം ഇടപെടാൻ കഴിയുന്ന വിഷയമാണിതെന്നും മാധ്യമങ്ങളിൽ വാർത്ത കണ്ടതുകൊണ്ട് മാത്രം അതിനെ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു. മുൻ ആരോ​ഗ്യമന്ത്രിമാരായ വീണാ ജോർജ്, ശൈലജ ടീച്ചർ, പി.കെ ശ്രീമതി എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പി.കെ ശ്രീമതി ഇക്കാര്യം പറഞ്ഞത്. സംഭവത്തിൽ ഒരു പെൺകുട്ടിയുണ്ടെന്നാണ് വാർത്തയെന്നും പാർട്ടിക്ക് പരാതി കിട്ടിയോ എന്ന് ഇതുവരെ ചോദിച്ചില്ലെന്നും ഇങ്ങോട്ട് പറയട്ടെയെന്നും എല്ലാം ഞങ്ങൾ അറിയണമെന്നില്ലെന്നുമായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  2. വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

  3. പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്

  4. ശ്രീനാദേവി കുഞ്ഞമ്മ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കെ പി ഉദയഭാനു

  5. സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

Share on WhatsApp

Share this story

ഇ.എൻ സുരേഷ് ബാബു തൽസ്ഥാനത്ത് നിന്ന് സ്വയം മാറിയതാണെന്നും എന്നാൽ മാധ്യമങ്ങൾ അങ്ങനെ അല്ലെന്നാണ് പറയുന്നതെന്നും അങ്ങോട്ട് പോയി കുത്തിച്ചോദിക്കാൻ ഉദേശിക്കുന്നില്ലെന്നും പി.കെ ശ്രീമതി pathanamthittamedia.com