Skip to content

​”സമാധാന നൊബേൽ മാത്രമല്ല, അർഹതപ്പെട്ട മറ്റൊരു വലിയ പുരസ്കാരം കൂടി എനിക്ക് നിഷേധിക്കപ്പെട്ടു”; ഡൊണാൾഡ് ട്രംപ്!

വാഷിങ്ടണ്‍: നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിൽ അമർഷമുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, മറ്റൊരു പ്രശസ്ത ബഹുമതിയായ പുലിറ്റ്സർ പുരസ്കാരത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. സൗത്ത് കരോലിനയിൽ നടന്ന ഒരു റാലിയിൽ സംസാരിക്കവേയാണ് നൊബേൽ പുരസ്കാരവും പുലിറ്റ്സർ പുരസ്കാരവും നിഷേധിക്കപ്പെട്ടതിന്‍റെ അമർഷം ട്രംപ് പങ്കുവച്ചത്. പുലിറ്റ്സർ പുരസ്കാരം നേടിയ മാധ്യമപ്രവർത്തകരുടെ റിപ്പോർട്ടുകൾ തെറ്റാണെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു.

“എനിക്ക് നൊബേൽ സമ്മാനം ലഭിച്ചില്ല, പുലിറ്റ്സർ സമ്മാനവും ലഭിച്ചില്ല. എഴുത്തിന് എനിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു” എന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ മാധ്യമപ്രവർത്തനം, സാഹിത്യം, നാടകം, സംഗീതം എന്നീ മേഖലകളിലെ നേട്ടങ്ങൾക്കാണ് പുലിറ്റ്സർ സമ്മാനം നൽകുന്നത്. ഇതിൽ ഏത് മേഖലയിലാണ് ട്രംപിന്‍റെ മികവെന്ന് വ്യക്തമല്ല.”പുലിറ്റ്സർ പുരസ്കാരം ലഭിച്ച ആളുകൾക്ക് അത് ലഭിക്കാൻ അർഹതയുണ്ടായിരുന്നില്ല, നിങ്ങൾക്കറിയാമോ? റഷ്യ, റഷ്യ, റഷ്യ എന്ന വിഷയത്തിലെ അവരുടെ കൃത്യവും അത്ഭുതകരവുമായ എഴുത്തിനാണ് അവർക്ക് പുലിറ്റ്സർ സമ്മാനം ലഭിച്ചത്.

എന്നാൽ അവർക്ക് തെറ്റിപ്പോയി, എല്ലാവർക്കും തെറ്റിപ്പോയി” എന്നാണ് ട്രംപ് പരിഹസിച്ചത്. വീണ്ടും പ്രസിഡന്‍റായ ശേഷം മരുന്നുകളുടെ വില കുറയ്ക്കാൻ നടത്തിയ ശ്രമങ്ങളും കുറ്റകൃത്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നത് പോലെയുള്ള ലക്ഷ്യങ്ങളും അദ്ദേഹം ഓരോന്നായി വിശദീകരിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു

  2. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു

  3. വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

  4. സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

  5. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിൽ വണ്ടിയുടെ ഇഡിആര്‍ ജര്‍മനിയിലേക്ക് അയക്കാന്‍ വാഹന നിര്‍മാതാക്കള്‍

Share on WhatsApp

Share this story

​”സമാധാന നൊബേൽ മാത്രമല്ല, അർഹതപ്പെട്ട മറ്റൊരു വലിയ പുരസ്കാരം കൂടി എനിക്ക് നിഷേധിക്കപ്പെട്ടു”; ഡൊണാൾഡ് ട്രംപ്! pathanamthittamedia.com