ഇരിക്കുന്ന പദവി പരിഹാസ്യമാക്കരുത് – തിരിച്ചറിവ് വേണം ; ഗവർണർക്കെതിരെ പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദിനെ തള്ളി മന്ത്രി പി രാജീവ്. ഇരിക്കുന്ന പദവി ഗവർണർ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ ചർച്ചയായ വിഷയങ്ങളാണ് ഇന്ന് ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഭരണഘടനാപരമായ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവർണർ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഗവർണറുടെ ഭാഗത്ത് നിന്നും വല്ലാതെ തരം താഴുന്ന പ്രതികരണങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇന്നദ്ദേഹം എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് നടത്തിയത്. തന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസിന് ക്ലാസ് എടുക്കുന്നയാളാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഇതിലൂടെ ഗവർണറുടെ രാഷ്ട്രീയം ജനങ്ങൾക്ക് മനസിലായി. എന്നാൽ ഗവർണർ പദവിയിലിരുന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും പി രാജീവ് തുറന്നടിച്ചു.

നിയമസഭ പാസാക്കിയ ബില്ല് ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നതിനെയും രാജീവ് വിമർശിച്ചു. ഇത് കോൺഗ്രസിന്റെ നിലപാടാണോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. ഇത് രാജഭരണമോ വൈസ്രോയി ഭരണമോ അല്ല, ജനാധിപത്യഭരണമാണെന്ന് മനസിലാക്കണമെന്നും രാജീവ്പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...