അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് കിട്ടുന്നില്ല ; കേരളത്തില്‍ അരിവില മേലോട്ട്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് കിട്ടുന്നില്ല. കേരളത്തില്‍ അരിവില മേലോട്ട്‌. മറ്റ് സംസ്ഥാനങ്ങളില്‍ നെല്ല് ഉല്‍പാദനം കുറഞ്ഞതും അരിലഭ്യത ചുരുങ്ങിയതുമാണ് വില വര്‍ധനയുടെ പ്രധാന കാരണമെന്നാണ് സര്‍ക്കാരിന്‍റെ വാദം. കേരളം അരിക്കായി ആശ്രയിക്കുന്നത് വിവിധ സംസ്ഥാനങ്ങളെയാണ്. വെറും 30 ശതമാനം മാത്രമാണ് കേരളത്തിന്‍റെ ഉല്‍പാദനം.

കേരളത്തില്‍ ഉപയോഗിക്കുന്ന അരിയുടെ 70 ശതമാനവും എത്തുന്നത് ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടു തന്നെ വില കുറയാന്‍ ഇനിയും കുറച്ച്‌ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. മൂന്ന് മാസത്തിനിടെ മട്ട ജയ അരിക്ക് കിലോഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. മട്ട മൊത്തവില 54 മുതല്‍ 56 രൂപ വരെയാണ്. ചില്ലറ വില 60ല്‍ കൂടുതല്‍. ബ്രാന്‍ഡഡ് മട്ട അരിക്കു വില 62 മുതല്‍ 63 രൂപ വരെയാണ്. സുരേഖ അരിക്ക് 40 മുതല്‍ 42 രൂപയാണ് മൊത്തവില. ചില്ലറ വില്‍പന 45ന് മുകളില്‍. ആന്ധ്രയില്‍ ജയ അരിക്ക് 50 രൂപയോളമാണ് വില വരുന്നത്. ഇത് കേരളത്തിലെത്തുമ്പോള്‍ 55 മുതല്‍ 57 രൂപയ്ക്കാണ് വില്‍ക്കുന്നത്. കടത്തുകൂലിയും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രസവശേഷം തെറ്റായ ബ്ലഡ് ഗ്രൂപ്പിലെ രക്തം നൽകി ; 24കാരിയുടെ നില ഗുരുതരം

0
ജോധ്പൂർ : പ്രസവത്തിന് പിന്നാലെ തെറ്റായ രക്തഗ്രൂപ്പിലുള്ള രക്തം നൽകിയതിനെ തുടർന്ന്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ തുടങ്ങും

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ്...

ഇന്ത്യയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ചു

0
ശ്രീഹരിക്കോട്ട: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് ആയ...

ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷ പദവി നിയമനം : ബിജെപി നേതാവ് ഹർജിത് സിം​ഗ്...

0
പഞ്ചാബ് : ബിജെപി നേതാവ് ഹർജിത് സിം​ഗ് ​ഗ്രെവാളിനെ ദേശീയ ന്യൂനപക്ഷ...