Friday, May 17, 2024 5:37 pm

പുഞ്ച സീസണിലെ  നെല്ലു സംഭരണം അവസാന ഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുഞ്ച സീസണിലെ  നെല്ലു സംഭരണം അവസാന ഘട്ടത്തിലേക്ക്. നെല്ല് സംഭരണം തര്‍ക്കരഹിതമായി കടന്നുപോയെങ്കിലും പണത്തിന്‍റെ കാര്യത്തില്‍ കാത്തിരിക്കേണ്ട ഗതികേടില്‍ കര്‍ഷകര്‍.  ഇതുവരെ 80 ശതമാനം നെല്ല് സംഭരിച്ചതായി ജില്ലാ പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വരെയായി 51406 ടണ്‍ നെല്ല് സംഭരിച്ചുവെന്നാണ് പാഡി സെല്ലിന്റെ കണക്ക്. 15619 കര്‍ഷകരില്‍ നിന്നായി 145.58 കോടി രൂപയുടെ നെല്ലാണു സംഭരിച്ചത്. അവശേഷിക്കുന്നത് ചെറിയ പാടശേഖരങ്ങളിലെ നെല്ലു മാത്രമാണ്. സാധാരണ  പുഞ്ച സീസണിലേതുപോലെ ഇത്തവണ കൊയ്ത്ത് അവസാന ഘട്ടത്തില്‍ മഴ കാര്യമായ പ്രശ്‌നം ഉണ്ടാക്കിയില്ല. മഴയുടെ പേരില്‍ കൊയ്‌ത്തോ സംഭരണമോ കൂടുതല്‍ ദിവസങ്ങളില്‍  മുടങ്ങിയതുമില്ല. ഈര്‍പ്പത്തിന്റെ അളവിന്റെ പേരിലുള്ള സംഭരണ തര്‍ക്കവും ഇത്തവണ കുറവായിരുന്നു. തര്‍ക്കമുണ്ടായ സ്ഥലങ്ങളില്‍ അതിവഗ പരിഹാരവുമുണ്ടായി. വിളവും താരതമ്യേന ഭേദമായിരുന്നുവെന്നു കര്‍ഷകര്‍ പറയുന്നു.

വേനല്‍ ശക്തമായിരുന്നുവെങ്കിലും വെള്ളത്തിന്റെ കുറവോ ഉപ്പുവെള്ളവോ കൂടുതല്‍ കര്‍ഷകരെ ബാധിച്ചതുമില്ല. പടിഞ്ഞാറിനെ ആകെ ദുരിതത്തിലാക്കിയെങ്കിലും തണ്ണീര്‍മുക്കം  ബണ്ട് തുറക്കാന്‍ വൈകിയത് നെല്‍കര്‍ഷകര്‍ക്കു ഗുണകരമായി. ഇനി കോട്ടയം നഗരസഭ, പുതുപ്പള്ളി, പനച്ചിക്കാട്, ആര്‍പ്പൂക്കര, അയ്മനം, വാകത്താനം, കാണക്കാരി, മാഞ്ഞൂര്‍ പഞ്ചായത്തുകളിലാണ് കൊയ്ത്ത് അവശേഷിക്കുന്നത്. ഇതാകട്ടെ ഒറ്റപ്പെട്ട ചെറിയ പാടശേഖരങ്ങള്‍ മാത്രമാണ്. ഇവിടെയും താമസിയാതെ കൊയ്ത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം...

0
തിരുവനന്തപുരം: സോളാർ കേസ് സിപിഎം കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന മാധ്യമപ്രവർത്തകൻ ജോൺ...

മഴ മുന്നറിയിപ്പില്‍ മാറ്റം ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, രണ്ട് ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ എട്ട് ജില്ലകളിലായിരുന്നു യെല്ലോ...

സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ് ; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍

0
തിരുവനന്തപുരം: സോളാര്‍ സമരം സിപിഎമ്മും കോൺഗ്രസും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയതാണെന്ന ജോൺ മുണ്ടക്കയത്തിന്‍റെ...

2 വര്‍ഷം മുമ്പ് നടന്ന ക്രൂരപീഡനം : എല്ലാം മറന്നെന്ന് കരുതി പ്രതികള്‍, വിടാതെ...

0
കോഴിക്കോട്: അനാഥയായ സ്ത്രീയെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ...