ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം; ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരം നഗരത്തിന് അവധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരം നഗരത്തില്‍ വൈകുന്നേരം മൂന്നുമണിക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ദിവസമായതിനാലാണ് അവധി.ഏപ്രില്‍ 5 ന് വൈകീട്ട് 3 മണി മുതല്‍ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളില്‍ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം.

മലയാളം കലണ്ടര്‍ അനുസരിച്ച് മീനമാസത്തിലെ രോഹിണി നാളില്‍ കൊടിയേറ്റോടു കൂടി തുടങ്ങി പത്താം ദിവസം അത്തം നാളില്‍ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം. വളരെയേറെ പ്രത്യേക ചടങ്ങുകളും മറ്റ് കലാപരിപാടികളും കഥകളിയും മറ്റും ഉത്സവനാളുകളിലുണ്ടാവും. ഒമ്പതാം ദിവസം തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം പള്ളിവേട്ടയ്‌ക്കു പുറപ്പെടും. കിഴക്കേക്കോട്ടയിലെ തന്നെ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലേക്കാണ് ഈ എഴുന്നള്ളത്ത്. പത്താം ദിവസം ആരാധനാ വിഗ്രഹങ്ങളുടെ ആറാട്ടിനായി ശംഖുമുഖം കടല്‍ത്തീരത്തേക്ക്‌ ആറാട്ടെഴുന്നള്ളത്ത് നടക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ അധികൃതരുടെ അനാസ്ഥ : യുവ കര്‍ഷകന്‍റെ കപ്പ കൃഷി വെള്ളം കയറി നശിച്ചു

0
റാന്നി : സ്കൂൾ അധികൃതർ മരം വെട്ടിമാറ്റിയ ശേഷം ബാക്കിവന്ന ഇലകളും...

മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

0
കണ്ണൂർ: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മഴ മുന്നറിയിപ്പ് കൃത്യമായി നൽകുന്നതിൽ വീഴ്ചയുണ്ടായോ...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

0
തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന്...