കടുവ വിലസുന്നു ഉറക്കം നഷ്ടപ്പെട്ട് ചിറ്റാര്‍ നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

സീതത്തോട് :കടുവ വിലസുന്നു ഉറക്കം നഷ്ടപ്പെട്ട് ചിറ്റാര്‍ നിവാസികള്‍. നിസ്സഹായരായി ആകാശം നോക്കി വനം വകുപ്പും, എന്തും സംഭവിക്കാമെന്ന ആശങ്കയില്‍ ജനവും. കടുവ ഭീതി വര്‍ധിച്ചതോടെ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കടുവയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് പിടികൂടാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി സ്ഥലവാസികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇന്നലെ വെളുപ്പിനെ ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം ചക്കാലത്തുണ്ടിയില്‍ ജോയിയുടെ കൃഷി സ്ഥലത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടതോടെ ജനവാസ മേഖലയില്‍തന്നെ കടുവയുള്ളതായി സ്ഥിരീകരിച്ചു. സംഭവം അറിഞ്ഞ് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഞായറാഴ്ച രാത്രി 10.10ന് ചിറ്റാര്‍ പാമ്പിനി പമ്പ് ഹൗസിനു സമീപം ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ നിന്ന് പ്രാര്‍ഥനയും കഴിഞ്ഞ് മടങ്ങുന്നവര്‍ കടുവയെ കണ്ടിരുന്നു. കടുവയുടെ ആക്രമണത്തില്‍നിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പാമ്പിനി ഭാഗത്തേക്കുള്ള റബര്‍ തോട്ടത്തിലേക്കു പോയ കടുവ വീണ്ടും ചിറ്റാര്‍ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയതായാണ് സൂചന. കടുവയെ കണ്‍മുന്‍പില്‍ കണ്ടതിന്റെ ഞെട്ടല്‍ ചിറ്റാര്‍ പാമ്പിനി ചരിവുപുരയിടത്തില്‍ നാസറിന്റെ മുഖത്തുനിന്ന് ഇനിയും മാറിയിട്ടില്ല.

ഞായറാഴ്ച ചിറ്റാര്‍ ഹിദായത്തുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ രാത്രി പ്രാര്‍ഥനയും കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴാണ് കടുവയുടെ മുന്നില്‍പെട്ടത്. അലറി വിളിച്ചപ്പോള്‍ പള്ളിയില്‍നിന്ന് മടങ്ങുകയായിരുന്ന മറ്റുള്ളവരും ഓടിയെത്തി. ആള്‍ക്കൂട്ടത്തെകണ്ട് കടുവ അടുത്ത റബര്‍ തോട്ടത്തിലേക്കു ഓടി ഒളിച്ചുമറഞ്ഞു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ കടുവയുടെ സാന്നിധ്യം ചിറ്റാര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....