പാലാ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലാ ഡിപ്പോയില്‍ നിറുത്തി വെച്ച പാലാ- മണ്ണാര്‍ക്കാട് ഫാസ്റ്റ് പാസഞ്ചര്‍, പാലാ – പന്തത്തല – കൊഴുവനാല്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. പാലാ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച മുന്‍ എംഎല്‍എ കെ.എം മാണിയുടെ 2014-15 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 5 കോടി രൂപയും കെഎസ്‌ആര്‍ടിസിയുടെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

20 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ആദ്യഘട്ട നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി ടോയിലറ്റ് കോംപ്ലക്സുകള്‍ താഴത്തെ നിലയില്‍ ക്രമീകരിച്ചിട്ടുണ്ട്. വീല്‍ചെയര്‍ സൗകര്യത്തോടു കൂടിയ ആധുനിക ശുചിമുറി സജ്ജീകരിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് നാലര ലക്ഷം രൂപ മാണി സി.കാപ്പന്‍ അനുവദിച്ചിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനവുമുണ്ട്. കെഎസ്‌ആര്‍ടിസിയുടെ ഓഫീസുകളും മറ്റും മുകള്‍ നിലയിലേക്കു മാറ്റും. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 20 കടമുറികള്‍ ലേലം ചെയ്തു നല്‍കും.

കേന്ദ്ര സര്‍ക്കാരിന്റെ ഡീസല്‍ വിലവര്‍ദ്ധനവ് മൂലം വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് കെ എസ് ആര്‍ ടി സി നേരിടുന്നത്.കെഎസ്‌ആര്‍ടിസി ഡിപ്പോകളിലെ ഇന്ധന പമ്ബുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടി തുറന്നു കൊടുത്തു കൊണ്ടും ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചും ഷോപ്‌സ് ഓണ്‍ വീല്‍ പദ്ധതികളിലൂടെയും വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ മുന്നോട്ട് നയിക്കുന്നതിന് ഫലപ്രദമായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...