എന്‍സിപി വിട്ടുപോകുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ; കാപ്പനുമായും ശശീന്ദ്രനുമായും ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എന്‍.സി.പിയിലെ തര്‍ക്കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. മാണി സി. കാപ്പനുമായും മന്ത്രി എ.കെ. ശശീന്ദ്രനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. എന്‍.സി.പി. ഇടതു മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാലുസീറ്റുകളില്‍ മത്സരിച്ച എന്‍.സി.പി. രണ്ടിടത്ത് വിജയിച്ചു.

ഉപതിരഞ്ഞെടുപ്പ് നടന്ന പാലായില്‍ കൂടി വിജയിച്ചതോടെ എന്‍.സി.പിയുടെ അംഗബലം മൂന്നായി. സീറ്റുകള്‍ വെച്ചുമാറുന്ന കാര്യങ്ങള്‍ പരിഗണനയിലുണ്ടെങ്കില്‍ പോലും പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് നിലവിലെ പാലാ എം.എല്‍.എ. മാണി സി.കാപ്പനും എന്‍.സി.പി. സംസ്ഥാന നേതൃത്വവും. ഇക്കാര്യത്തില്‍ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറില്‍നിന്ന് ഇവര്‍ക്ക് കൃത്യമായ ഉറപ്പും ലഭിച്ചിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് കൂടുതല്‍ അനുനയ ചര്‍ച്ചകള്‍ നടക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...