പാലക്കാട് ചുട്ടു പൊള്ളുന്നു ; സൂര്യതാപം, സൂര്യാഘാതമേറ്റ് ചികിത്സ തേടിയത് 318 പേർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുമ്പോള്‍, ചുട്ടുപൊള്ളുകയാണ് പാലക്കാട് ജില്ല. 40 ഡി​ഗ്രിക്ക് മുകളിലാണ് ജില്ലയിലെ ശരാശരി ചൂട്. സൂര്യാതപം, സൂര്യാഘാതമടക്കം 4 ആഴ്ചയ്ക്കിടെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത് 318 പേരാണ്. സ്വകാര്യ ആശുപത്രികളുടെ കണക്ക് കൂടി ചേർത്താല്‍ എണ്ണം ഇതിന് മുകളിലാകും. ഉഷ്ണ തരം​ഗത്തിന് സമാനമായ അന്തരീക്ഷമാണ് പാലക്കാട് ജില്ലയിൽ നിലവിലുള്ളത്. പകൽ സമയങ്ങളിൽ ഹ്യുമിഡിറ്റി കൂടുതലായതിനാൽ ചൂടിൻ്റെ കാഠിന്യവും കൂടും. വിയർപ്പും , തളർച്ചയും, തലകറക്കവും കാരണം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് സൂര്യാതപമേറ്റ് ജില്ലയിൽ ഒരാൾ മരിച്ചിട്ടുണ്ട്. ഔദ്യോ​ഗിക കണക്ക് പ്രകാരം സൂര്യാതപം കാരണമുണ്ടാകുന്ന ചൂടുകുരു, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളുമായി പാലക്കാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സതേടിയവരുടെ എണ്ണം 200 കടന്നു.

ചികിത്സ തേടിയ 71 പേരുടെ ശരീരത്തിലെ തൊലി പൊള്ളി അടർന്ന നിലയിലായിരുന്നു. നിരന്തരം വെയില്‍ കൊള്ളുന്നത് സൂര്യാഘ്യാതം ഏല്‍ക്കാനും, മരണം വരെ സംഭവിക്കാനുമുള്ള സാധ്യത വർധിപ്പിക്കുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ചൂട് കാറ്റ് വീശുന്നതിനാൽ വൈകുന്നേരം അഞ്ച് മണിയ്ക്ക് ശേഷവും ജില്ലയില്‍ താപനില താഴാറില്ല. അതിനാൽ രാത്രി കാലങ്ങളിൽ പാമ്പ് ശല്യവും വർധിച്ചിട്ടുണ്ട്. മാർച്ചില്‍ 44 പേർക്കും. ഏപ്രിലില്‍ 43 പേർക്കുമാണ് ജില്ലയില്‍ പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റാലുടൻ നൽകേണ്ട ആൻ്റിവെനം ഇഞ്ചക്ഷനും വിദ​ഗ്ദ ചികിത്സാ സൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽ ക്രമീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....