തന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ ബിജെപി എംഎല്‍എയെ സന്ദര്‍ശിച്ച് അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: തന്റെ കോലം കത്തിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ ബിജെപി എംഎല്‍എയെ കാണാനെത്തി സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പഥക്കിനും കേശവ് പ്രസാദ് മൗര്യക്കുമൊപ്പമാണ് അഖിലേഷ് യാദവ് ലഖ്‌നൗവിലെ ആശുപത്രിയിലെത്തിയത്. ബിജെപി എംഎല്‍എ അനുപമ ജെയ്‌സ്വാളാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ശനിയാഴ്ച ബഹ്‌റൈച്ചില്‍ നടന്ന മാര്‍ച്ചിനിടെ അഖിലേഷ് യാദവിന്റെ കോലത്തിന് തീ കൊളുത്തുന്നതിനിടെയാണ് അനുപമ ജെയ്‌സ്വാളിന് പൊള്ളലേറ്റത്. 75 ശതമാനത്തോളം പൊള്ളലേറ്റ എംഎല്‍എ തീവ്രപരിചചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അനുപമയുടെ കുടുംബത്തോടും അഖിലേഷ് യാദവ് സംസാരിച്ചു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കലഹത്തിന്റെ കനലുകളല്ല, ഐക്യവും സന്മനസ്സുമാണ് ആഗ്രഹിക്കുന്നതെന്നും നമ്മുടെ രാഷ്ട്രീയ പാരമ്പര്യം അതാണ് പഠിപ്പിക്കുന്നതെന്നുമാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അഖിലേഷ് പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....