മൂന്നാറിൽ കോഴിക്കട ഉടമയെ ഓൺലൈൻ തട്ടിപ്പിൽ കുടുക്കാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൂന്നാറിൽ കോഴിക്കട ഉടമയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. എട്ടു കിലോ കോഴിയറച്ചി ഓർഡർ ചെയ്ത ശേഷം ഓൺലൈൻ പേയ്‌മെന്റിലൂടെ പണം അയച്ചുവെന്ന് വ്യാജരേഖകൾ കാണിച്ച് കടയുടമയുടെ പണം തട്ടാനാണ് ശ്രമം ഉണ്ടായത്. മൂന്നാറിലെ ‘ബെസ്റ്റ് ചിക്കൻ സെന്റർ’ എന്ന കടയിലാണ് തട്ടിപ്പിന് ശ്രമം ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ കട ഉടമയെ ബന്ധപ്പെട്ടത്. എട്ടു കിലോ ഇറച്ചി വേണമെന്നാണ് കട ഉടമയെ അറിയിച്ചത്. ഇതിന് 2,160 രൂപ ആകുമെന്നും കട ഉടമ മറുപടിയായി നൽകി.

പണം ഓൺലൈനായി നൽകാം എന്ന് സമ്മതിച്ച തട്ടിപ്പുകാരൻ അല്പസമയത്തിനുള്ളിൽ ഉടമയെ വീണ്ടും വിളിച്ചു. തനിക്ക് തെറ്റ് പറ്റിയെന്നും 2,160 രൂപയ്ക്ക് പകരം 21,600 രൂപ അക്കൗണ്ടിലേക്ക് അയച്ചുവെന്നും ബാക്കി തുക ഉടൻ തന്നെ തിരികെ നൽകണമെന്നും കട ഉടമയോട് ആവശ്യപ്പെടുകയായിരുന്നു. പണം അയച്ചുവെന്ന് വിശ്വസിപ്പിക്കാൻ ഒരു വ്യാജ സ്ക്രീൻഷോട്ടും ഇയാൾ കടയുടമയ്ക്ക് അയച്ചുകൊടുത്തു. തട്ടിപ്പുകാരന്റെ ആവശ്യപ്രകാരം പണം തിരികെ നൽകുന്നതിന് മുൻപ് കടയുടമ തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെയാണ് തട്ടിപ്പാണെന്ന വിവരം ഉടമ മനസിലാക്കുന്നത്. സംഭവത്തിൽ ഉടമ മൂന്നാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....