ഓഹരി വിപണിയില്‍ അമിത ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പാലക്കാട് സ്വദേശിയെ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് അമിത ലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിപ്പ് നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയെ ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടി. പാലക്കാട് കൊപ്പം
കൈപ്പറമ്പ് പട്ടമ്മാര് വളപ്പിൽ വീട്ടിൽ മുഹമ്മദ് സലിമാണ് (42) അറസ്‌റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു. കോഴഞ്ചേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കംബോഡിയ കേന്ദ്രമാക്കി പ്രവർത്തതിക്കുന്ന തട്ടിപ്പ് സംഘങ്ങളുടെ ഭാഗമായിരുന്നു ഇയാള്‍. നാലുദിവസം മലപ്പുറം, പാലക്കാട് ജില്ലകളിൽ താമസിച്ചു നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാൾ പിടിയിലാകുന്നത്.

വിവിധ സമൂഹ മാധ്യമങ്ങളിലുടെ വ്യാജ പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിച്ച് കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചാണ് ഇയാൾ ഉൾപ്പെട്ട സംഘം തട്ടിപ്പു നടത്തുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോഴിക്കോട് സ്വദേശികളായ 10 പ്രതികളെയും 2 ആന്ധ്രാ സ്വദേശികളെയും നേരത്തെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു. സംസ്ഥാനത്തെ തൊഴിൽ രഹിതരായ യുവാക്കളെ കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സലിം നാല് മാസമായി ഒളിവിലായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകാനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ...

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...