പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടറിയിച്ച്‌ ഇ ശ്രീധരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം നിര്‍മ്മാണം ഏറ്റെടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഇ. ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഡി.എം.ആര്‍.സിയുടെ ഓഫീസിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നതും, ജീവനക്കാരില്ലാത്തതുമാണ് പ്രശ്നമായി അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ഡി.എം.ആര്‍.സിയുടെ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി സംസാരിക്കും.

പാലാരിവട്ടം പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച ഇ. ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച്‌ നിര്‍മ്മാണം ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. പാലം പുതുക്കി പണിയാമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇ. ശ്രീധരനുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ സംസാരിച്ചു.

പാലം പണി ഏറ്റെടുക്കാന്‍ നിലവില്‍ ഡി.എം.ആര്‍.സി നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ മന്ത്രിയെ ഇ. ശ്രീധരന്‍ ധരിപ്പിച്ചു. ഡി.എം.ആര്‍.സി കേരളത്തിലെ ഓഫീസ് പൂട്ടുന്നതും, ജീവനക്കാരെല്ലാം മടങ്ങിയതുമാണ് പ്രശ്നമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഇ. ശ്രീധരന്‍ ഡിസംബറില്‍ വിരമിക്കുകയും ചെയ്യും. എന്നാല്‍ ഇ. ശ്രീധരനെ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് ആഗ്രഹമുണ്ട്.

വരും ദിവസങ്ങളില്‍ തന്നെ മുഖ്യമന്ത്രി ഇ. ശ്രീധരനുമായി സംസാരിക്കും. സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് ദില്ലി ഓഫീസുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇ. ശ്രീധരന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...