15 വർഷത്തിനിടെ ആദ്യമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫലസ്തീൻ

For full experience, Download our mobile application:
Get it on Google Play

ഫലസ്തീൻ : 15 വർഷത്തെ ഇടവേളക്ക് ശേഷം ഫലസ്തീൻ തെരഞ്ഞെടുപ്പിലേക്ക്. ഫലസ്തീനിൽ പ്രസിഡന്റ് പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് അറിയിച്ചത്. മഹ്മൂദ് അബ്ബാസിന്റെ ഫത്ഹ് പാർട്ടിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാകും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്. ഫലസ്തീന് മുകളിലുള്ള ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിന് കാര്യമായ ശ്രമങ്ങളൊന്നും മഹ്മൂദ് അബ്ബാസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസിനും ഫത്ഹിനുമിടയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ഫലത്തീനിൽ വലിയ ഭരണ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. 2007 മുതൽ ഇസ്രായേൽ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന ഗാസയുടെ ഭരണം ഹമാസിന്റെ കയ്യിലാണ്. 10 വർഷത്തിലധികമായി ഇരു പാർട്ടികളും ഫലസ്തീനിൽ തെരഞ്ഞെടുപ്പ് നടത്തുവാൻ ആഹ്വാനം ചെയ്യുന്നുണ്ട് എങ്കിലും പ്രക്രിയകളിലേക്ക് ഐക്യ ഖണ്ഡേന കടക്കാൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്യുന്നതായും തയ്യാറെടുപ്പുകൾ നടക്കുന്നതായും ഹമാസ് പ്രതികരിച്ചിട്ടുണ്ട്. നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 22നും, പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂലൈ 31നുമാകും നടക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...