യു.എന്നിൽ പലസ്തീന് പൂർണാംഗത്വമില്ല

For full experience, Download our mobile application:
Get it on Google Play

യു.എൻ: ഐക്യരാഷ്ട്രസഭയിൽ പലസ്തീന് സമ്പൂർണരാഷ്ട്രപദവി നൽകുന്നതിനുള്ള പ്രമേയം യു.എസ്. വീറ്റോ ചെയ്തു. 15 അംഗ രാക്ഷാസമിതിയിൽ വ്യാഴ്ചാഴ്ച കൊണ്ടുവന്ന പ്രമേയത്തെ 12 രാജ്യങ്ങൾ അനുകൂലിച്ചു. ബ്രിട്ടനും സ്വിറ്റ്‌സർലൻഡും വിട്ടുനിന്നു. പലസ്തീനെ 194-ാം അംഗരാജ്യമായി അംഗീകരിക്കുന്നതിനുള്ള പ്രമേയം 193 അംഗ പൊതുസഭയിൽ അവതരിപ്പിക്കുന്നതിനുമുന്നോടിയായാണ് രക്ഷാസമിതി പരിഗണിച്ചത്. പൊതുസഭയിലെ ഭൂരിപക്ഷരാജ്യങ്ങളും പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന സൂചന നിലനിൽക്കേയാണ് യു.എസ്.

വീറ്റോ ചെയ്തത്. കാലങ്ങളായുള്ള ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം ദ്വിരാഷ്ട്രഫോർമുലയാണെന്നതിനെ യു.എസ്. പിന്തുണയ്ക്കുന്നെന്നും എന്നാൽ, ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും യു.എസിന്റെ യു.എന്നിലെ ഡെപ്യൂട്ടി സ്ഥാനപതി റോബർട്ട് വുഡ് പറഞ്ഞു. വീറ്റോചെയ്തതിനർഥം പലസ്തീൻ രാഷ്ട്രത്തിന് യു.എസ്. എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...