കൂടുതല്‍ ആളെ കയറ്റരുത് ; പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ആറന്മുള: പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശം. അനുവദനീയമായതില്‍ കൂടുതല്‍ ആളെ കയറ്റരുത്. 18നു താഴെ പ്രായമുള്ളവരെയും കയറ്റരുത്. ചെന്നിത്തല അപകടത്തെത്തുടര്‍ന്നാണ് നിര്‍ദേശം. പള്ളിയോടങ്ങളിലും വള്ളങ്ങളിലും പോകുന്നവര്‍ക്ക് നീന്തലും തുഴച്ചിലും അറിയണം. പള്ളിയോടങ്ങള്‍ക്കൊപ്പം സുരക്ഷാ ബോട്ട് സഞ്ചരിക്കണമെന്നും നിർദേശത്തിലുണ്ട്.

അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ടുപേരാണ് മരിച്ചത്. ചെന്നിത്തല സ്വദേശി ആദിത്യനും ചെറുകോൽ സ്വദേശി വിനീഷുമാണ് മരിച്ചത്. ചെന്നിത്തല സ്വദേശി രാഗേഷ് ഉൾപ്പെടെ രണ്ടു പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുമ്പുഴ കടവിൽ വെച്ച് പള്ളിയോടം തിരിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ അടിയൊഴുക്കും കാറ്റുമാകാം പള്ളിയോടം മറിയാൻ കാരണമെന്നാണ് അനുമാനം. എംഎൽഎമാരായ സജി ചെറിയാൻ, രമേശ് ചെന്നിത്തല, എം എസ് അരുൺ കുമാർ എന്നിവർ അപകടം നടന്നയുടൻ സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...