പമ്പാനദിയില്‍ നിന്ന് എടുക്കുന്ന മണല്‍ നിലയ്ക്കലിലേക്കു മാറ്റിയിടും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പമ്പ : പമ്പാനദിയില്‍ നിന്ന് എടുക്കുന്ന മണല്‍ നിലയ്ക്കലിലേക്കു മാറ്റിയിടുന്നതിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പമ്പാ ത്രിവേണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ നീക്കംചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നു ഇവിടെ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
വരുംദിവസങ്ങളില്‍ 150 ഓളം ട്രക്കുകള്‍ 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കും. വലിയ മഴയ്ക്ക് മുമ്പേ പമ്പാനദിയിലെ മണല്‍ എടുത്തുമാറ്റുവാനാണു ശ്രമിക്കുന്നത്. നിലവില്‍ പമ്പയിലെ പ്രളയ സാഹചര്യമില്ലാത്ത സ്ഥലത്താണു മണല്‍ മാറ്റിയിടുന്നത്. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിനാണു മണല്‍ മാറ്റുവാനുള്ള ചുമതല. ഫീല്‍ഡ് വെരിഫിക്കേഷനുവേണ്ടി റാന്നി തഹസില്‍ദാരെ നിയോഗിച്ചിട്ടുണ്ട്.
പ്രളയ സാഹചര്യം ഉണ്ടാകാതിരിക്കുവാന്‍ നീക്കംചെയ്യേണ്ട അധിക അളവ് മണല്‍ പരിശോധിക്കുന്നതിനായി സബ് കളക്ടറുടെ നേതൃത്വത്തില്‍ ഒരു ടീമിനെ നിയോഗിച്ചിരുന്നു. 75,000 മീറ്റര്‍ ക്യൂബ് മണല്‍ നീക്കംചെയ്യണമെന്ന് ഇവര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്ത മഴയില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് നിലവില്‍ എത്ര മീറ്റര്‍ ക്യൂബ് മണല്‍ നീക്കം ചെയ്യണമെന്ന പുതിയ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും.
നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിന് ദേവസ്വം സെക്രട്ടറി നല്‍കിയ അനുവാദത്തിന്റെ അടിസ്ഥാനത്തിലാണു നദിയില്‍ നിന്നുള്ള മണല്‍ നീക്കം ആരംഭിച്ചത്. നദിയില്‍ നിന്ന് നീക്കം ചെയ്യുന്ന മണല്‍ മാറ്റുന്നതിന് ഫോറസ്റ്റിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. അതിനായി കാത്തിരിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.

തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.എഫ്.ഒ എം.ഉണ്ണികൃഷ്ണന്‍, റാന്നി തഹസില്‍ദാര്‍ മിനി.കെ.തോമസ്, പമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.കെ അജയ്‌ ഘോഷ്, ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഓഫീസര്‍ എസ്.മണി, പ്ലാപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.എസ്.ജയന്‍, കെ.സി.സി പി മാനേജിംഗ് ഡയറക്ടര്‍ എസ്.അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...