ബിജെപി നേതൃത്വം കൈവിട്ടു ; പന്തളത്ത്‌ നഗരസഭാധ്യക്ഷ പുറത്തേക്ക്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പന്തളം നഗരസഭയില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച്‌ ഭരണസമിതിലെ തന്നെ ഒരു കൗണ്‍സിലറെ അപമാനിച്ച നഗരസഭാഅധ്യക്ഷയെ മാറ്റാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി സൂചന. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെയും മാറ്റും. വിഭാഗീയത രൂക്ഷമായ ഭരണ സമിതിയില്‍ നഗരസഭ അധ്യക്ഷ സുശീല സന്തോഷും കൗണ്‍സിലര്‍ കെ വി പ്രഭയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധ്യക്ഷയ്ക്കെതിരെ കടുത്ത കുറ്റങ്ങളാണ് ബിജെപി ജില്ലാ, – സംസ്ഥാന നേതൃത്വം കാണുന്നത്. നാടിനും പാര്‍ട്ടിക്കും മുഴുവന്‍ അപമാനമായി നടത്തിയ തെറിയഭിഷേകം സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ് ബിജെപി നേതൃത്വത്തെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

പന്തളം പോലെയുള്ള ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ല പ്രശ്നം എന്നതാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് സാധൂകരിക്കാന്‍ അധ്യക്ഷ ശ്രമിച്ചെങ്കിലും വീഡിയോയില്‍ ഒന്നിലേറെത്തവണ അസഭ്യം ആവര്‍ത്തിക്കുന്നത് ന്യായീകരിക്കാനാവില്ല. ബിജെപി ജില്ലാ സെക്രട്ടറിയും ഭരണ സമിതിയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും സീനിയറുമായ കെ വി പ്രഭയെ മറ്റുളള കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ അപമാനിച്ചു എന്നതും പ്രശ്നം രൂക്ഷമാക്കി. സംസ്ഥാന നേതൃത്വത്തെപ്പോലും ധിക്കരിച്ച സുശീല സന്തോഷിന്റെ നിലപാടും നേതൃത്വത്തെ ഞെട്ടിച്ചു.

പന്തളം നഗരസഭയുടെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ സംസ്ഥാന നേതൃത്വത്തെയും അധ്യക്ഷ വെട്ടിലാക്കി. കെ വി പ്രഭ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇട്ട് അപമാനിച്ചു എന്ന് ആരോപിച്ച അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞത് പാര്‍ട്ടിയോട് ആലോചിച്ച്‌ നടപടികള്‍ ആലോചിക്കുമെന്നായിരുന്നു. എന്നാല്‍ പാര്‍ട്ടി ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പോകാതെ ധിക്കരിക്കുകയും ഒപ്പമുള്ള കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിക്കാതെ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിച്ചെന്ന ധാരണ സംസ്ഥാന നേതൃത്വത്തിനുണ്ട്. കെ വി പ്രഭയും ഒപ്പമുള്ളവരും യോഗത്തില്‍ പങ്കെടുത്ത് അവരുടെ ഭാഗം ന്യായീകരിക്കുകയും ചെയ്തു. വിഭാഗീയതുടെ പേരില്‍ കെ വി പ്രഭയ്ക്ക് പാര്‍ലമെന്ററി നേതൃത്വം നഷ്ടമായേക്കും.

ആര്‍എസ്‌എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആധ്യക്ഷയും അവരുടെ പക്ഷത്തുള്ള കൗണ്‍സിലര്‍മാരും ചര്‍ച്ചയ്ക്ക് പോവാഞ്ഞത്. കെ വി പ്രഭയുടെ ഒപ്പമുളള കൗണ്‍സിലര്‍മാരെയും ചില സംഘപരിവാര്‍ നേതാക്കള്‍ വിലക്കാന്‍ ശ്രമിച്ചിരുന്നു. പന്തളം ഭരണ സമിതിയെ നിയന്ത്രിക്കുന്ന സംഘപരിവാറിലെ ചിലര്‍ ആണെന്നാണ് ബിജെപി നേതാക്കളുടെ പരാതി. അതിനിടെ പന്തളത്തെ ബിജെപി നേതൃത്വത്തെ അഴിച്ച്‌ പണിയാന്‍ സംഘപരിവാറിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് പന്തളം പോലുള്ള ഒരു നഗരസഭയില്‍ ഭരണത്തിലേറിയ ശേഷം പന്തളത്തെ കാര്യം ചില സംഘപരിവാര്‍ ഗ്രൂപ്പു മേലാളന്‍മാര്‍ തീരുമാനിച്ചാല്‍ മതിയോ എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. അടുത്തുതന്നെ കൊല്ലത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ പന്തളത്തെ നേതൃമാറ്റമായിരിക്കും മുഖ്യചര്‍ച്ചാ വിഷയം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...